വണ്ടുകള്‍ തെങ്ങിന്റെ കൂമ്പിനുള്ളില് തുളച്ചുകയറി ഉല്ഭാഗംതിന്ന് ചണ്ടി പുറത്തു തള്ളുന്നു.
ദ്വാരങ്ങള്‍ ചവച്ചു തുപ്പിയ അവശിഷ്ടങ്ങള്‍ കൊണ്ട് മൂടിവച്ചിരിക്കും.
വിരിഞ്ഞു വരുന്ന കൂമ്പോലകളില്‍ ത്രികോണാകൃതിയിലുളള മുറിവുകള്‍ കാണിക്കുന്നു.
Management
വണ്ടുകളെ ചെല്ലിക്കോല്‍ കൊണ്ട് കുത്തിയെടുക്കുക.
ഏറ്റവും ഉള്ളിലുളള രണ്ട് ഓലക്കവിലുകളില് പാറ്റ ഗുളിക രണ്ടെണ്ണം വീതം നല്പ്പത്തിയഞ്ച് ദിവസത്തിലൊരിക്കല്‍ നിക്ഷേപിക്കുക.
250 ഗ്രാം വേപ്പിന് പിണ്ണാക്കോ മരോട്ടി പിണ്ണാക്കോ 250 ഗ്രാം മണലുമായി ചേര്‍ത്ത് തെങ്ങിന്റെ നാമ്പോലയ്ക്ക് ചുറ്റുമുള്ള 3 – 4 ഓലയിടുക്കുകളില്‍ രണ്ടു തവണ (ഏപ്രില്‍ - മേയ്, സെപ്റ്റംബര്‍ - ഒക്റ്റോബര്‍ ) നിറയ്ക്കുക.
വളക്കുഴികളില്‍ പെരുവലം 10 കിലോ / 100 കിലോ വളത്തിന് എന്ന നിരക്കില്‍ ചേര്‍ത്ത് ഇളക്കുകയോ കാര്‍ബാറില്‍ (സേവിന് ) 50 wp, 20 ഗ്രാം /100 കിലോ വളത്തിന് എന്ന നിരക്കില്‍ ചേര്‍ക്കുകയോ ചെയ്യാം.
ഫിറോമോന് കെണികള്‍ ഉപയോഗിക്കാം.
മിത്ര കുമിള്‍ (Metarrhizhium) കള്‍ച്ചര്‍ ലായനി (800 മില്ലി /10 m3) വളക്കുഴികളില്‍ ചേര്‍ത്തിളക്കി പുഴുക്കളെ നശിപ്പിക്കാം.
ബാക്കുലോ വൈറസ് ബാധിച്ച വണ്ടുകളെ ഹെക്ടറിന് 10 – 15 എണ്ണം വിടുക.