മണ്ട മറിഞ്ഞു വീഴുന്നു
ഫിറമോന്‍ കെണി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.
കീടാക്രമണം 100 % ഉറപ്പാക്കിയതിന് ശേഷമേ ഉപയോഗിക്കാവു. ഗ്രൂപ്പടിസ്ഥാനത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് അഭികാമ്യം. രണ്ട് ഹെക്ടറിന് 1 കെണി എന്ന തോതില്‍ ഉപയോഗിക്കാം.
- ഒന്നിടവിട്ട ദിവസങ്ങളില്‍ കെണികള്‍ നിരീക്ക്ഷിച്ച് കുടുങ്ങിയിട്ടുളള ചെല്ലികളെ യഥാസമയം നശിപ്പിക്കുക.
- കൃത്യമായ നിരീക്ഷണം സാദ്ധ്യമല്ലാത്ത അവസരങ്ങളിലും ആക്രമണം ഏത് കീടത്തിന്റെ ആണ് എന്ന് ഉറപ്പില്ലാത്ത അവസരങ്ങളിലും കെണികള്‍ സ്ഥാപിക്കാതിരിക്കുക.
- കൊമ്പന് ചെല്ലിയ്ക്ക് 8 അടി പൊക്കത്തിലും, ചെമ്പന്‍ ചെല്ലിക്ക് 5 അടി പൊക്കത്തിലും വേണം കെണി കെട്ടിവയ്ക്കാന്‍. ബാക്കറ്റിനുള്ളില്‍ സോപ്പ് വെള്ളം കരുതാന്‍ മറക്കരുത്.
- 5 ദിവസം കൂടുമ്പൊള്‍ പഴകിയ സോപ്പ് ലായനി മാറ്റി പുതിയത് ചേര്‍ക്കുക.
- ഫിറമോന്‍ സാഷേ മാറ്റി കൊടുക്കേണ്ട ആവശ്യമില്ല.
- 2 ദിവസം തുടരെ കെണിയില്‍ ചെള്ളികള് വീഴുന്നില്ല എന്നു കണ്ടാല്‍ സാഷേ മാറ്റി വായു കടക്കാത്ത രീതിയില്‍ ടിന്നിലിട്ട് കുട്ടികള്‍ എടുക്കാത്ത സ്ഥലത്ത് സുക്ഷിച്ച് വയ്ക്കാം.
സാധാരണ കാലാവസ്ഥയില്‍ 2 – 2 മാസം വരെ ഉപയോഗിക്കാം