വാഴത്തടയിലുള്ള ദ്വാരങ്ങളിലൂടെ നിറമില്ലാത്ത ജെല്ലി പോലുള്ള ദ്രാവകം ഊറിവരും.ഇത് പിന്നീട് വയലറ്റ് നിറമായി മാഠും
ഇലകള്‍ മഞ്ഞളിച്ചു ഉണങ്ങുന്നു.
വാഴതൈകള്‍ ഒടിഞ്ഞു തൂങ്ങുന്നു.
വാഴക്കുലകള്‍ പാകമാകാതെ ഒടിഞ്ഞു തൂങ്ങുന്നു.
Management
നടാനായി ആരോഗ്യമുള്ള വാഴക്കന്നുകള്‍ തിരഞ്ഞെടുക്കുക.
ആക്രമണത്തിനു വിധേയമായ വാഴകള്‍ പറമ്പില്‍ നിന്നും മാറ്റി കമ്പോസ്റ്റാക്കുക.
ഉണങ്ങിതൂങ്ങുന്ന മൂത്ത ഇലകള്‍ മുറിച്ചു മാറ്റുക.
വാഴയ്ക്ക് 3 മാസം പ്രായമാകുമ്പോള്‍ ഇലപ്പോളകള്‍ക്കിടയില്‍ വേപ്പിന്‍കുരു നല്ലതുപോലെ പൊടിച്ചത് നിറയ്ക്കുക. ഒരു വാഴയ്ക്ക് 50 ഗ്രാം വേപ്പിന്‍കുരു വേണ്ടിവരും.
കാര്‍ബാറില്‍ 50 WP (സെവിന്‍) 4 ഗ്രാം / ലിറ്റര്‍ ലായനിയിലേക്ക് കളിമണ്‍ ചെളി ചേര്‍ത്ത് കുഴമ്പാക്കി തടകളില്‍ ചേര്‍ത്തു പൂശികൊടുക്കുന്നതു ഈ വണ്ടിന്റെ ആക്രമണം ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.
വാഴത്തട അരമീറ്റര്‍ നീളമുള്ള കഷണങ്ങളാക്കി മുറിച്ചു നെടുകെ പിളര്‍ന്ന് അവിടവിടെയായി കമഴ്ത്തിവച്ചാല്‍ വണ്ടുകള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടും. അവയെ ശേഖരിച്ചു നശിപ്പിക്കാം.
ക്ലോര്‍പൈറിഫോസ് (റഡാര്‍) 20EC 1.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിയ ലായനിയില്‍ ഒരു മില്ലി സാന്‍ഡൊവിറ്റ് കൂടി ചേര്‍ക്കണം. ഈ ലായനി റോക്കര്‍ സ്‌പ്രേയറിന്റെ സഹായത്തോടെ ഇലക്കവിളുകളില്‍ നിറയ്ക്കുകയും വാഴത്തടയില്‍ തളിയ്ക്കുകയും ചെയ്യണം. വാഴത്തടയില്‍ കാണുന്ന ദ്വാരങ്ങള്‍ക്കകത്തേക്ക്, സ്പ്രേയര്‍ നോസ്സില്‍ കടത്തി ശക്തിയായി തളിക്കണം.