info@krishi.info1800-425-1661
Welcome Guest

Symptoms

  • ഇല മഞ്ഞളിച്ച് ചെറുതാകുന്നു.
  • നാമ്പോല കുറുകി വിടരാന്‍ മടിക്കുന്നു.
  • ആക്രമണം രൂക്ഷമാകുമ്പോള്‍ മാണവും വേരുകളും ചീഞ്ഞ് കൂമ്പില വിടരാതാകുന്നു.

Management

  • നല്ല കന്നുകള്‍ പിരിച്ചെടുക്കുക.
  • അവയുടെ വേരും ചീഞ്ഞ ഭാഗങ്ങളും ചെത്തി മാറ്റുക.
  • ചാണകവും ചാരവും ചേര്‍ത്ത കുഴമ്പില്‍ വാഴക്കന്നുകള്‍ മുക്കിയെടുത്ത് 3 - 4 ദിവസം ഉണക്കുക.
  • വാഴത്തട അര മീറ്റര്‍ നീളമുള്ള കഷണങ്ങളാക്കി മുറിച്ച് നെടുകെ പിളര്‍ന്ന് അവിടവിടെയായി കമഴ്ത്തിവച്ചാല്‍ വണ്ടുകള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടും. അവയെ ശേഖരിച്ചു നശിപ്പിക്കാം.
  • കോസ്‌മോലുര്‍ ഫെറമോന്‍ കെണികള്‍ ഒരു ഹെക്ടറിന് നാല് എന്ന കണക്കില്‍വച്ച്  വണ്ടുകളെ ശേഖരിച്ച്  കൊല്ലാവുതാണ്. നാലു ദിവസം കൂടുമ്പോള്‍ കന്നാസിലെ സോപ്പുവെള്ളം മാറ്റി പുതിയത് ചേര്‍ക്കുക. ആക്രമണം കണ്ടാല്‍ മാത്രമേ  ഉപയോഗിക്കാവു.  ചുറ്റുവട്ടത്തുള്ള കര്‍ഷകര്‍ ഒത്തൊരുമിച്ച്   ഉപയോഗിക്കുതാണ്  ഉത്തമം.  രണ്ടു  ദിവസം തുടര്‍ച്ചയായി ചെല്ലികള്‍ വീഴുന്നില്ല എന്ന്‍ കണ്ടാല്‍  കെണികള്‍ എടുത്തു മാറ്റുക.
  • കാര്‍ബാറില്‍ (സെവിന്‍) 50 WP 4  ഗ്രാം  1 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത ലായനിയില്‍ കന്നുകള്‍  30  മിനിറ്റുനേരം മുക്കിവയ്ക്കുക