info@krishi.info1800-425-1661
Welcome Guest

Importance

കേര­ള­ത്തില്‍ കുരു­മു­ള­കിനെ ആക്ര­മി­ക്കുന്ന ഒരു പ്രധാന കീട­മാണ്‌ പൊള്ളു­വ­ണ്ട്‌. കൂമ്പും തിരിയും

 മണി­യു­മെല്ലാം ഈ കീടം ഭക്ഷി­ക്കുന്നു കീട­ബാ­ധ­യേ­റ്റ­മ­ണി­കള്‍ തുട­ക്ക­ത്തില്‍ മഞ്ഞച്ച്‌ പിന്നെ

കറുത്ത്‌ ഞെക്കി­യാല്‍ പെട്ടെന്ന്‌ പൊടി­ഞ്ഞു­പോ­കു­ന്നു. ഈ കീട­ത്തിന്റെ അത്ര മണം വിള­വില്‍

ഗണ്യ­മായ നഷ്ട­മാ­ണു­ണ്ടാ­ക്കു­ക. അതു­കൊ­ണ്ടു­തന്നെ ഇതിന്റെ നിയ­ന്ത്രണം അതീവ പരി­ഗ­ണന

അര്‍ഹിക്കുന്നു.  

Symptoms

  • തളിരിലകളിലും ഇളം തണ്ടുകളിലും പുഴുക്കള്‍ തുളച്ച്‌ ഉള്‍ഭാഗം  തിന്നുന്നതിന്റെ ഫലമായി നാമ്പുകള്‍ ഉണങ്ങിനശിക്കുന്നു.
  • തിരികളിലും മണികളിലും വിള്ളലുകള്‍ ഉണ്ടാക്കി പെണ്‍വണ്ടുകള്‍  അതില്‍ മുട്ടയിടുന്നു
  • മുട്ട വിരിഞ്ഞുകാകുന്ന പുഴുക്കള്‍ ഇളം തിരികളുടെയും ഇളം മണികളുടെയും മൃദുവായ ഉള്‍ഭാഗം തിന്നുന്നതുമൂലം തിരികള്‍ ഉണങ്ങി മുറിത്തിരികള്‍ ഉണ്ടാവുകയും
  • മണികള്‍ പൊള്ളയായി ഉണങ്ങി കറുത്തു പോവുകയും ചെയ്യുന്നു

          ഈ മണികള്‍ വിരല്‍ കൊണ്ടാമര്‍ത്തിയാല്‍  പൊട്ടിപ്പോകുന്നു

Management

  • കാലവര്‍ഷാരംഭത്തോടെ തോട്ടത്തിലെ തണല്‍ ക്രമീകരിക്കണം
  • കുരുമുളകുകൊടിയില്‍ കാണുന്ന മിത്രപ്രാണികളായ ചില വേട്ടക്കാരന്‍ ചിലന്തികളും വലകെട്ടി ജീവിക്കുന്ന ചിലന്തികളും പൊള്ളുവകുകളുടെ ജൈവീക നിയന്ത്രണത്തിന്‌ സഹായിക്കുന്നു.
  • വേപ്പ്‌ അടിസ്ഥാനമാക്കിയുള്ള കീടനാശിനി 0.03% വീര്യമുള്ളത്‌ 
    (50 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍) കലക്കി തിരിയിടുമ്പോഴും തിരികളില്‍ മണി പിടിക്കുമ്പോഴും തളിക്കണം.
  • പൊള്ളുവകിന്റെ ആക്രമണം കൂടുതലാണെങ്കില്‍ ക്വിനാല്‍ഫോസ്‌ (എക്കാലകക്ളസ്‌ 2 മി.ലി.)/ഡൈമെത്തോയേറ്റ്‌ (റോഗര്‍ 1.5 മി.ലി.)  ഒരു ലിറ്റര്‍  വെള്ളത്തില്‍ എന്ന തോതില്‍ തിരിയിടുമ്പോഴും തിരികളില്‍ മണി 
    പിടിക്കുമ്പോഴും ആവശ്യമെന്നു കണ്ടാല്‍ മണികള്‍ മൂപ്പെത്തുമ്പോഴും തളിക്കണം.
  • ഒന്നില്‍ കൂടുതല്‍ തവണ കീടനാശിനി പ്രയോഗിക്കേകി വരുമ്പോള്‍ അവ മാറി മാറി ഉപയോഗിക്കണം.
  • കേടുവന്നു കൊഴിഞ്ഞു വീഴുന്ന തിരികളും മണികളും തീയിട്ടു നശിപ്പിക്കണം.