ചിലകാലങ്ങളില്‍ മാത്രം കാണപെടുന്ന ഒരു കീടമാണിത്. കുരുമുളകില്‍ വേനല്‍ മാസങ്ങളിലാ
ണ ഇതിന്റെ ആക്രമണം. കുരുമുളകിന്റെ വേരുകളില്‍ ഇത് കോളനി രൂപീകരിക്കുന്നു. മെഴുക്
സ്വഭാവമുള്ള പൊടിപോലുള്ള ആവരണമാണ് ഇതിന്റെ സാന്നിദ്ധ്യം അറയിക്കുന്നത്. ആക്രമ
ണത്തിന്റെ ഫലമായി ചെടി മഞ്ഞയാകുന്നു. രൂക്ഷമാകുന്ന അവസ്ഥയില്‍ ശാഖകള്‍ ഉണങ്ങി
പോകുന്നു. കേടുപാടുകള്‍ വളരെ സാവധാനത്തിലാണ് അതുകൊണ്ട് നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
അവലംബിക്കുന്നത് വളരെ വൈകിയിട്ടായിരിക്കും
വയനാട്ടില്‍ അടുത്ത കാലത്തായി പടര്‍ന്നുപിടിച്ച വേരുകളെ ആക്രമിച്ച് വള്ളിയെ നശിപ്പിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കീടമാണ് മീലിമൂട്ട
മണ്ണിനടിയില്‍ വേരുകളില്‍ കൂട്ടമായി പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുന്നതിനാല്‍ വള്ളികള്‍ മഞ്ഞളിച്ച് ഉണങ്ങിപ്പോകുന്നു
കൂടാതെ, മണികളിലും തകുകളിലും ഇലഞെട്ടുകളിലും പറ്റിപ്പി-
ടിച്ചിരുന്ന് ഇവയെ നശിപ്പിക്കുന്നു
ആക്രമണം കൂടുതലാണെങ്കില്‍ ക്വിനാല്‍ഫോസ് (എക്കാലക്സ് 2 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍) /
ഡൈമെത്തോയേറ്റ് (റോഗര്‍ 1.5 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍) ചെടികളില്‍ തളിക്കുകയും ചുവട്ടില്‍
ഒഴിച്ചുകൊടുക്കുകയും വേണം.
തടത്തില്‍ ക്ലോര്‍പൈറിഫോസ് 2 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി (5 മുതല്‍ 10 ലിറ്റര്‍ വള്ളിയൊന്നിന്)
ഒഴിച്ചുകൊടുക്കണം.