കേരളത്തിന് കുരുമുളക് കൃഷിയിലെ ഏറ്റവും സംഹാരാത്മകമായ ഒരു രോഗമാണ് ദ്രുതവാട്ടം. കുരുമുളകു കൊടിയുടെ പെട്ടെന്നുള്ള വാട്ടവും ഉണക്കവും നാശവുമാണ് രോഗം. രോഗം തുടങ്ങുന്നത് തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ആരംഭത്തോടെയാണ്. ശ്രദ്ധാപൂർവ്വം രോഗ നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
കുരുമുളകിന്റെ മാരകമായ രോഗമാണ് ദ്രുതവാട്ടം.മണ്ണു വഴിയും വായുവില്‍ കൂടിയും പരക്കുന്ന ഫൈറ്റോഫ്ത്തോറ കുമിളാണ് ഈ രോഗത്തിന് കാരണം .മണ്ണിനു മുകളിലുള്ള ആക്രമണം സാധാരണ ചെന്തലകളിലാണ് കാണുന്നത്.മണ്ണില്‍ പടര്‍ന്നു കിടക്കുന്ന ചെന്തലകളെ രോഗം പെട്ടെന്ന് ബാധിക്കുന്നു.മണ്ണില്‍ വെള്ളം വീണു തെറിച്ചു ചെടിയുടെ മുകളിലുള്ള ഭാഗങ്ങളില്‍ വീഴുമ്പോള്‍ രോഗം മുകളിലേക്ക് വ്യാപിക്കുന്നു.പിന്നീട് രോഗം പടിപടിയായി മുകളിലേക്ക് പരക്കുന്നു.രോഗബാധ മൂലം ഇലകള്‍ പൊഴിയുകയും ശാഖകള്‍ ഉണങ്ങുകയും ചെയ്യുന്നു.തിരികളില്‍ അവിടവിടെ കറുത്ത പാടുകള്‍ പ്രത്യക്ഷപെട്ടു തിരി കരിയുന്നു.