"ഫില്ലോഡി” എന്ന ഇലകൾ ചെറുതാവുന്ന അവസ്ഥ കുരുമുളകിലെ ഒരു പ്രധാന ക്രമക്കേടാണ്. മൈക്രോപ്ളാസ്മയാണ് രോഗമുണ്ടാക്കുന്നത്. രോഗബാധയേറ്റ കുരുമുളക് വള്ളികളിൽ ഇലകൾ മഞ്ഞച്ച്, മുരടിച്ച് പിരിഞ്ഞിരിക്കുകയും ഇടമുട്ടുകളുടെ നീളം കുറവായിരിക്കുകയും ചെയ്യും.
അടുത്ത കാലത്തായി വയനാട്ടില്‍ വ്യാപകമായി കണ്ടുവരുന്ന മൈക്കോപ്ലാസ്മ രോഗമാണിത്
പുതുതായി വരുന്ന ഇലകള്‍ മഞ്ഞളിക്കുകയും കട്ടിയാവുകയും കുരുടിക്കുകയും ചെയ്യുന്നു
തുടര്‍ന്ന് വരുന്ന ഇലകള്‍ മഞ്ഞളിച്ച് വലുപ്പം കുറഞ്ഞ് വികൃതമാവുന്നു. രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ പൂക്കളും തിരികളും ഉണ്ടാകുന്നില്ല
ഫില്ലോഡിയില് തിരിയുടെ ഞെട്ട് നീളം വച്ച് പൂക്കള്‍ മണികളാകാതെ ഇലകളായി രൂപാന്തരപ്പെടുന്നു
വള്ളികള്‍ മഞ്ഞളിച്ചു കുരുടിക്കുന്നു.
രോഗബാധ കൂടുതലുള്ള വള്ളികള്‍ വേരോടു കൂടി പിഴുതുമാറ്റി തീയിട്ടു നശിപ്പിക്കണം.
രോഗബാധയുള്ള തോട്ടങ്ങളില്‍ നിന്നുള്ള നടീല്‍ വസ്തുക്കള്‍ ഉപയോഗിക്കുവാന്‍ പാടില്ല.
രോഗാരംഭ ദശയില്‍ സ്ട്രെപ്റ്റോസൈക്ലിന്‍ 0.5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയും ഇലകളില്‍ തളിക്കുകയും വേണം