info@krishi.info1800-425-1661
Welcome Guest

Symptoms

കുരു­മു­­കിലെ ഏറ്റവും സംഹാ­രാ­ത്മക­മായ ഒരു രോഗ­മാണ്‌ മുര­ടി­പ്പ്‌. പല സ്ഥല­ങ്ങ­ളിൽ ഇതിന്‌ പല­പേ­രാണ്‌ പറ­യു­ക. (ഇല ചെറു­താ­വൽ, മൊസൈ­ക്‌, ഇല ചുരു­ളൻ, അരി­വാ­ളി­ല) ചെറു ഇല­­ളിൽ ഇളം പച്ച­യായും കടും­­ച്ച­യായും ആയ  മൊസൈക്ക്‌ പാറ്റേ­ണി­ലുള്ള പുള്ളി­കൾ ഉണ്ടാ­കും. തുടർന്നു­ണ്ടാ­കുന്ന ഇല­കൾ ചെറുതും ചുരു­ണ്ടതും എളുപ്പം പൊട്ടി­പോ­കു­ന്നതും തുകൽപോ­ലു­ള്ളതും നിറ­വ്യ­ത്യാ­­മുള്ള പുള്ളി­കളും  വര­കളും ഉള്ള­താ­യി­രി­ക്കും.

ഇലകളില്‍ പച്ചയും മഞ്ഞയും നിറങ്ങള്‍ ഇടകലര്‍ന്ന് മൊസൈക്  രൂപത്തില്‍ കാണുതാണ് ഈ രോഗത്തിന്റെ പ്രാരംഭലക്ഷണം. ഈ ഇല വെയിലിന് അഭിമുഖമായി പിടിച്ചാല്‍ മഞ്ഞപ്പാടുകളും പൊട്ടുകളും എളുപ്പം തിരിച്ചറിയാന്‍ സാധിക്കും

ചിലപ്പോള്‍ ഇലയുടെ ഞരമ്പുകള്‍ക്കിടയിലുള്ള ഭാഗങ്ങള്‍ മഞ്ഞളിക്കുന്നു.

 തുടര്‍ന്നുണ്ടാകുന്ന  ഇലകള്‍ വികൃതമാവുന്നു. ഇല അരിവാളിന്റെ ആകൃതിയിലാകുന്നു.

പുതിയതായി ഉണ്ടാകുന്ന  ഇലകള്‍ മുരടിക്കുകയും മഞ്ഞളിക്കുകയും കട്ടികൂടി കുറ്റിലകളായി മാറുകയും ചെയ്യുന്നു.

കൊടിയുടെ വളര്‍ച്ച മുരടിക്കുന്നു.

രോഗം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയാല്‍ വള്ളികളില്‍ തിരികള്‍ ഉണ്ടാകുന്നത്  കുറയുകയും, ഉണ്ടായ  തിരികളുടെ നീളം കുറഞ്ഞ് മണികള്‍ പിടിക്കാതെ വരികയും ചെയ്യുന്നു.

ഇത്തരം വള്ളികള്‍ നശിക്കാതെ തോട്ടത്തില്‍ വളരെ നാള്‍ നിലനില്‍ക്കും

 പന്നിയൂര്-1, കരിമുണ്ട , ഉതിരന്‍കൊട്ട , ബാലന്‍കൊട്ട , വയനാടന്‍ എന്നീയിനങ്ങളില്‍ രോഗബാധ കൂടുതലാണ്

Management

വൈറസുരോഗങ്ങളെ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുകയില്ല. രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം

തൈകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വള്ളികള്‍ രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നു മാത്രം ശേഖരിക്കുക

നഴ്സറിയിലെ തൈകള്‍ രോഗലക്ഷണം കാണിച്ചാലുടന്‍ കത്തിച്ചു നശിപ്പിക്കണം

തോട്ടങ്ങളില്‍ രോഗം ബാധിച്ച കൊടികളെ വേരോടു കൂടി പറിച്ചുമാറ്റിയ ശേഷം തീയിട്ടു നശിപ്പിക്കണം. ഒരിക്കല്‍ കൊടിയില്‍ രോഗം ബാധിച്ചു കഴിഞ്ഞാല്‍ കൊടിയെ രോഗവിമുക്തമാക്കാന്‍ സാധിക്കാത്തതുകൊണ്ട്  രോഗവാഹികളായ ഏഫിഡുകള്‍, മീലിമൂട്ടകള്‍, തുള്ളന്മാര്‍ എന്നിവ രോഗം ബാധിച്ച കൊടിയില്‍ നിന്നും നീരൂറ്റിക്കുടിച്ച രോഗബാധയില്ലാത്ത കൊടികളിലേക്ക് വൈറസിനെ പകര്‍ത്താതിരിക്കാന്‍ വേണ്ടിയാണിത്

രോഗം ബാധിച്ച തോട്ടങ്ങളില്‍ ഉപയോഗിച്ച പണിയായുധങ്ങള്‍ രോഗമില്ലാത്ത തോട്ടങ്ങളില്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം. അവ ഡെറ്റോള്‍ അഥവാ ഫിനോള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷം വീണ്ടും  ഉപയോഗിക്കാവുന്നതാണ്. വള്ളികള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന ബ്ലെയ്ഡുകള്‍ , കത്തി എന്നിവയും അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കണം

നീരൂറ്റിക്കുടിക്കുന്ന രോഗവാഹികളായ ഏഫിഡുകള്‍, മീലിമൂട്ടകള്‍, തുള്ളന്മാര്‍ എന്നിവയെ നിയന്ത്രിക്കാന്‍ അന്തര്‍വ്യാപനശേഷിയുള്ള കിടനാശിനികളായ ഡൈമെത്തോയേറ്റ് (റോഗര്‍ 1.5 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍)  മൂന്നാഴ്ച്ച  ഇടവിട്ട് തളിക്കണം.  കീടനാശിനി തളിച്ചിട്ട് രണ്ടുമാസമെങ്കിലും കഴിഞ്ഞേ വിളവെടുക്കാവൂ