info@krishi.info1800-425-1661
Welcome Guest
Back

ശ്രമശക്തി അവാര്‍ഡ്

Posted ByAdministrator

സംസ്ഥാനത്തെ ഏറ്റവും മികച്ച കര്‍ഷക തൊഴിലാളിക്കുള്ള അവാര്‍ഡാണിത്. ശ്രീമതി.ലത.എസ്.എസ്, ശങ്കരംതടത്തില്‍ വീട്, പരപ്പൂര്‍.പി., തൃശ്ശൂര്‍, ശ്രീ.അനില്‍.കെ, കവുങ്ങല്‍ ഹൌസ്, കിണാശ്ശേരി.പി., പാലക്കാട് എന്നിവരെയാണ് ഇതിനായി തിരഞ്ഞെടുത്തത്.

ശ്രീമതി.ലത.എസ്.എസ് കഴിഞ്ഞ 23 വര്‍ഷമായി കാര്‍ഷിക തൊഴില്‍മേഖലയില്‍ സജീവ സാന്നിധ്യമാണ്. വിവിധ യന്ത്രോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഇവര്‍ വിദഗ്ദ്ധയാണ്.

കഴിഞ്ഞ 7 വര്‍ഷമായി കര്‍ഷക തൊഴിലാളിയായ ശ്രീ.അനില്‍.കെ. കാര്‍ഷികരംഗത്ത് സജീവ സാന്നിധ്യമാണ്. നെല്‍കൃഷിയ്ക്കുളള വിവിധ യന്ത്രോപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ വൈദഗദ്ധ്യം നേടിയിട്ടുളള ഇദ്ദേഹം പായ് ഞാറ്റടി ഉണ്ടാക്കുന്നതില്‍ വിദഗ്ധനാണ്. കിണാശ്ശേരി കര്‍ഷകമിത്ര തൊഴില്‍സേനയിലെ അംഗവുമാണ്.

സമ്മാനതുകയായ ഇരുപത്തി അയ്യായിരം രൂപ രണ്ടുപേര്‍ക്കുമായും കൂടാതെ ഓരൊരുത്തര്‍ക്കും സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.  

Friday,August 12, 2016 0 comments

Please login to comment !!