ഇനങ്ങള്‍
പന്നിയൂര്-1, പന്നിയൂര്-2, പന്നിയൂര്-3, പന്നിയൂര്-4, പന്നിയൂര്-5, പന്നിയൂര്-6, പന്നിയൂര്-7, ശുഭകര, ശ്രീകര, കരിമുണ്ട, പഞ്ചമി, കൊറ്റനാടന്‍, കുതിരാവലി, അറക്കുളം മുണ്ട, ബാലന്‍കൊട്ട, കല്ലുവള്ളി, പൌര്‍ണ്ണമി, പാലോട് -2, IISR തവം, IISR മലബാര്‍ എക്സല്‍, IISR ഗിരിമുണ്ട, IISR ശക്തി എന്നിവയാണ് സാധാരണ കൃഷി ചെയ്യുന്ന ഇനങ്ങള്‍. ഇതില്‍ പന്നിയൂര്-1 തുറസ്സായ സ്ഥലങ്ങളിലേക്കാണ് കൂടുതല്‍ നല്ലത്.
കൃഷി സ്ഥലം തിരഞ്ഞെടുക്കല്‍
അല്പം ചെരിവുള്ള സ്ഥലങ്ങളാണ് കൃഷിയ്ക്ക് ഏറ്റവും നല്ലത്. മണ്ണിന്‍റെ നീര്‍വാര്‍ച്ച ഉറപ്പാക്കുന്നതിന് ഇത് സഹായിക്കും.തെക്കോട്ടുള്ള ചെരിവുകള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ വെയിലില്‍ നിന്നും വല്ലികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കേണ്ടിവരും.
മാത്രുസസ്യം തെരഞ്ഞെടുക്കല്‍
ഉയര്‍ന്ന ഉത്പാദനശേഷിയുള്ള ഇനങ്ങള്‍ മാത്രമേ കൃഷി ചെയ്യാവു. നല്ല വിളവു തരുന്നതും നല്ല പുഷ്ടിയോടെ വളരുന്നതും, തിരിപിടുത്തം, നീളം കൂടിയ തിരികള്‍, നല്ല മണി പിടുത്തം സര്‍വോപരി രോഗങ്ങളെ ചെറുത്തു ഉള്ള കഴിവ് എന്നിവയാണ് നല്ല മാതൃസസ്യത്തിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍. ഇത്തരം ഗുണങ്ങളുള്ളതും 5 മുതല്‍ 2 വര്‍ഷം വരെ പ്രായമുള്ളതുമായ വള്ളികള്‍ വേണം മാതൃസസ്യമായി തെരഞ്ഞെടുക്കുവാന്‍. ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ തന്നെ നല്ല മാതൃ സസ്യങ്ങള്‍ അടയാളപ്പെടുത്തണം .
പ്രവര്‍ദ്ധനം
വള്ളി മുറിച്ചു നാട്ടാണ് പ്രവര്‍ദ്ധനം നടത്തുന്നത്. കൊടിയുടെ ചുവട്ടില്‍ നിന്നുണ്ടാകുന്ന ചെന്തലകള്‍ മണ്ണില്‍ തട്ടി വേര് വരാതിരിക്കുന്നതിനു ചുറ്റിക്കെട്ടി വയ്ക്കണം. ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളില്‍ ഇവ മുറിച്ചെടുക്കാം. നടുവിലെ മൂന്നിലൊന്ന് ഭാഗമാണ് നടുന്നതിനായി ഉപയോഗിക്കുന്നത്. ഇളം തലപ്പും കൂടുതല്‍ മൂത്ത കടഭാഗവും ഒഴിവാക്കണം. രണ്ടോമൂന്നോ മുട്ടുകളുള്ള കഷ്ണങ്ങളായി മുറിച്ച് ഇല ഞെട്ട് തണ്ടില്‍ നില്‍ക്കത്തക്കവിധം ഇലകള്‍ മുറിച്ച് മാറ്റണം. ഇപ്രകാരം തയ്യാറാക്കിയ തണ്ടുകളുടെ ചുവടു ഭാഗം സ്യൂഡോമോണോസ് / PGPRmix II കള്‍ച്ചറില്‍ (250 ഗ്രാം കള്‍ച്ചര്‍ 750 മി.ലി.വെള്ളത്തില്‍) 20 മിനിറ്റ് മുക്കിവയ്ക്കുക. അതിനുശേഷം നെഴ്‌സറി തവാരണയിലോ പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീന്‍ കവറുകളിലോ നാടുക. രണ്ടു ഭാഗം ഫലപുഷ്ടിയുള്ള മേല്‍ മണ്ണ്‍, ഒരു ഭാഗം പുഴമണല്‍, ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടി എന്നിവ പോട്ടിംഗ് മിശ്രിതം തയ്യാറാക്കാവുന്നതാണ്. പോട്ടിംഗ് മിശ്രിതം, ട്രൈക്കോഡര്‍മ, AMF എന്നിവ ചേര്‍ത്ത് സമ്പുഷ്ടമാക്കിയശേഷം ഉപയോഗിക്കുക. തയ്യാറാക്കിയ പോട്ടിംഗ് മിശ്രിതം നിരപ്പായ തറയില്‍ 12 – 20 സെ.മി.ഘനത്തില്‍ നിരത്തിയ ശേഷം നന്നായി നനയ്ക്കുക. അതിനു ശേഷം സുതാര്യമായ 150 ഗേജ് പോളിത്തീന്‍ ഷീറ്റ് കൊണ്ട് 20 – 30 ദിവസം മൂടി ഇടുക. ഇപ്രകാരം സുര്യതാപീകരണം ചെയ്തു പോട്ടിംഗ് മിശ്രിതം നടുന്നതിനായി ഉപയോഗിക്കാവുന്നതാണ്. തണ്ടുകള്‍ നടുന്നതിനായി പോളിത്തീന്‍ ബാഗുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ അവയുടെ ഉപയോഗത്തിനുശേഷം കൃഷി സ്ഥലത്തു നിന്നും നീക്കം ചെയ്യേണ്ടതാണ്. തയ്യാറാക്കിയ തണ്ടുകളുടെ ഒരു മുട്ട് മണ്ണിനടിയില്‍ വരത്തക്കവിധം നടേണ്ടതാണ്. ഇപ്രകാരം നട്ടതിനുശേഷം പന്തല്‍ തയ്യാറാക്കി തണല്‍ നല്‍കേണ്ടതാണ്. പോളിത്തീന്‍ ബാഗ് തുടര്‍ച്ചയായി നനയ്ക്കേണ്ടതും ആര്‍ദ്രതയുള്ളതും തണുപ്പുള്ളതുമായ ഒരു കാലാവസ്ഥ പന്തലിനുള്ളില്‍ നിലനിര്‍ത്തേണ്ടതുമാണ്.
നടീല്‍
ഏപ്രില്‍-മേയ് പുതുമഴ പെയ്യുന്നതോടെ താങ്ങുമരങ്ങള്‍ നടാം. കിളിഞ്ഞില്‍, പെരുമരം,സുബാബുള്‍, പ്ലാവ് തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍, സില്‍വര്‍ ഓക്ക് എന്നിവ കുരുമുളക് നടുന്നതിന് രണ്ടു മൂന്നു വര്‍ഷം മുമ്പ് തന്നെ നട്ട് പിടിപ്പിക്കണം. താങ്ങുകള്‍ നടുന്നത് 40 – 50 സെ.മി.താഴ്ചയുള്ള കുഴികളിലായിരിക്കണം. സമതലത്തില്‍ 3 x 3 മീറ്ററും ചരിവുള്ള പ്രദേശങ്ങളില്‍ ചെടികള്‍ തമ്മില്‍ 2 മീറ്ററും വരികള്‍ തമ്മില്‍ 4 അകലം വേണം. നട്ടതിനുശേഷം ചുറ്റുമുള്ള
മണ്ണ്‍ ഉറപ്പിക്കുന്നത് കമ്പ് മണ്ണില്‍ ഉറച്ചു നില്‍ക്കുന്നതിന് സഹായിക്കും.
താങ്ങുമരത്തില്‍ 15 സെ.മി. അകലത്തില്‍ വടക്കു 50x50x50 സെ.മി. ആഴത്തില്‍ കുഴിയെടുക്കണം. കുഴി ഒന്നിന് 5 കി. ഗ്രാം എന്ന തോതില്‍ കമ്പോസ്റ്റോ, ചാണകപ്പൊടിയോ മേല്‍ മണ്ണുമായി കലര്‍ത്തി കുഴി നിറയ്ക്കണം. ജൂണ്‍ ജൂലൈയില്‍ കാലവര്‍ഷം തുടങ്ങുന്നതോടെ വേരു പിടിപ്പിച്ച രണ്ടോമൂന്നോ വള്ളികള്‍ വീതം ഓരോ കുഴിയിലും നടാം. ഓരോ ചെടിയുടെ ചുവട്ടിലും കൂനയാക്കി മണ്ണൂറപ്പിക്കുന്നത് വെള്ളം കെട്ടി നില്ക്കാതിരിക്കാന്‍ സഹായിക്കും. വളര്‍ന്നു വരുന്ന തലകള്‍ താങ്ങു മരങ്ങളില്‍ കെട്ടി നിര്‍ത്തണം. ചെടിക്ക് ആവശ്യമായ തണല്‍ നല്‍കുകയും വേണം. തെങ്ങിലോ കവുങ്ങിലോ വളര്‍ത്തുന്നതെങ്കില്‍ മരത്തിന്‍റെ തടിയില്‍ നിന്ന് 1 – 1.5 മീറ്റര്‍ അകലെ കുരുമുളക് തലകള്‍ നടണം. വള്ളികള്‍ താല്‍ക്കാലിക താങ്ങുകളിലേയ്ക്ക് 1-2 കൊല്ലം പടര്‍ത്തണം .തടിയിലേയ്ക്ക് പടര്‍ത്താവുന്ന നീളമാകുന്നതോടെ തൈകള്‍ക്ക് കേടുപറ്റാതെ താല്‍കാലിക താങ്ങ് മാറ്റണം.
പരിപാലനം
ചെരിവുള്ള സ്ഥലങ്ങളില്‍ ശരിയായ മണ്ണു സംരക്ഷണ മാര്‍ഗങ്ങള്‍ കൈക്കൊള്ളെണ്ടതാണ് കൊടിച്ചുവട് ആണ്ടില്‍ ഒന്നോ രണ്ടോ തവണ കളകള്‍ പറിച്ചും കൊത്തിയിളക്കിയുമിടാം.
വലിയ തോതില്‍ കുരുമുളക് കൃഷി ചെയ്യുമ്പോള്‍ ആവരണ വിളയായി കലപ്പഗോണിയം (Calapagonium) വളര്‍ത്താം. ഇങ്ങനെ ആവരണ വിളകള്‍ വളര്‍ത്തുമ്പോള്‍ കുരുമുളക് തൈകളുടെ കൂടെ അവ പടര്‍ന്ന്‍ കയറാതിരിക്കുന്നതിന് തൈകളുടെ കടയ്ക്കല്‍ നിന്നും ആവരണവിള വെട്ടിമാറ്റിക്കൊണ്ടിരിക്കണം. ഒരു വര്‍ഷം വളര്‍ച്ചയാകുമ്പോള്‍ കുരുമുളക് തലകള്‍ താഴേക്ക് വളച്ച് വിടുന്നത് കൂടുതല്‍ പാര്‍ശ്വ വള്ളികള്‍ ഉണ്ടാകുന്നതിന് സഹായിക്കും. ചേന, ചെമ്പ്,ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ കുരുമുളക് തോട്ടത്തില്‍ ഇടവിളയായി കൃഷി ചെയ്യാം. ആദ്യ ഘട്ടങ്ങളില്‍ വാഴ കുരുമുളകിന് തണല്‍ നല്‍കുകയും വേനല്‍ക്കാലത്തെ ഉണക്കില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.
തുറസ്സായ പ്രദേശത്ത് കൃഷി ചെയ്യുമ്പോള്‍ ആദ്യത്തെ മൂന്നു വര്‍ഷം വേനല്‍ക്കാലത്ത് തണലും നനയും അത്യാവശ്യമാണ്. വേനല്‍ കഴിയുന്നതുവരെ ഇളം തൈകള്‍ മുഴുവനായും കവുങ്ങിന്‍പട്ട കൊണ്ടോ തെങ്ങിന്‍ പട്ട കൊണ്ടോ ചെറിയ ചില്ലകള്‍ പൊതിഞ്ഞ് സംരക്ഷിക്കണം. കുരുമുളകിന്‍റെ തടത്തില്‍ പുതയിടുന്നത് വളരെ ഫലപ്രദമാണ്. അറക്കപ്പൊടി, അടയ്ക്കത്തൊണ്ട്, ഉണങ്ങിയ ഇലകള്‍ എന്നിവ പുതയിടാന്‍ യോജിച്ചതാണ്. തൂ തലപ്പുകളും അധികം ഉയരത്തിലേക്ക് പോകുന്ന തലകളും സമയാസമയങ്ങളില്‍ നീക്കം ചെയ്യും.
എല്ലാ വര്‍ഷവും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ താങ്ങുമരങ്ങള്‍ കോതി ഒതുക്കി അവയുടെ വളര്‍ച്ച ക്രമീകരിക്കണം. താങ്ങുമരങ്ങളുടെ ഉയരം 6 മീറ്ററായി നില .തണല്‍ കൂടുതലുള്ള തോട്ടങ്ങളില്‍ ജൂലൈ-ആഗസ്റ്റ് മാസത്തില്‍ ഒരിക്കല്‍ കൂടി കൊമ്പുകൊതല്‍ നടത്താം.
അടിത്തൈ നടീല്‍
ഏതാണ്ട് ഇരുപത് വര്‍ഷം നല്ല വിളവ് കിട്ടിക്കഴിഞ്ഞാല്‍ മിക്കവാറും എല്ലാ ഇനങ്ങളിലും വിളവ് കുറയുന്നതായി കാണാം. ഉത്പാദനക്കുരവ് ഇനങ്ങളേയും കാലാവസ്ഥയേയും മറ്റും ആശ്രയിച്ച് വ്യത്യാസപ്പെടും. കൃഷിയിറക്കി 20 വര്‍ഷത്തിനു ശേഷമോ വിളവില്‍ കുറവ് കാണുമ്പോഴോഅടിത്തൈകള്‍ നട്ടു കൊടുക്കാം. അടിത്തൈകള്‍ നട്ട് മൂന്നു മുതല്‍ 5 വര്‍ഷം വരെ കഴിഞ്ഞാല്‍ പ്രായം കൂടിയതും, ഉത്പാദനക്ഷമത കുറഞ്ഞതുമായ കൊടികള്‍ മുറിച്ചുമാറ്റാം.
വളപ്രയോഗം
ചെടിക്കുച്ചുറ്റും എടുക്കുന്ന തടത്തിലാണ് വളം ചെയ്യേണ്ടത്. ചെടിയുടെ വളര്‍ച്ച അനുസരിച്ച് 10-15 സെ.മി. ആഴത്തിലും ഒന്നൊന്നര മീറ്റര്‍ വ്യാസത്തിലും തടങ്ങള്‍ എടുക്കണം. ചെടി ഒന്നിന് കാലിവളം / കമ്പോസ്റ്റ് / പച്ചില ഇവയില്‍ ഏതെങ്കിലും ഒന്ന്‍ കി.ഗ്രാം ചാരവും 1 കി.ഗ്രാം വേപ്പിന്‍ പിണ്ണാക്കും കാലവര്‍ഷാരംഭത്തിലും 5 കി.ഗ്രാം ജൈവവളവും പിണ്ണാക്കും കാലവര്‍ഷാരംഭത്തിലും 5 കി.ഗ്രാം ജൈവവളവും 0.5 കി.ഗ്രാം ചാരവും 1 കി. ഗ്രാം വേപ്പിന്‍ പിണ്ണാക്കും തുലാവര്‍ഷാരംഭത്തിലും ഇട്ട് കുറേശ്ശെ മണ്ണിടണം.ജൈവ വളത്തിന് പകരമായി വെര്‍മി കമ്പോസ്റ്റ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ ജൈവവളത്തിന്‍റെ പകുതി അളവ് നല്‍കിയാല്‍ മതിയാകും. ഒന്നിടവിട്ട് വര്‍ഷങ്ങളില്‍ ഏപ്രില്‍-മേയ് മാസങ്ങളില്‍ ആദ്യ മഴയോടെ കൊടി ഒന്നിന് 500 ഗ്രാം കുമ്മായം ചേര്‍ക്കണം. ജീവാണു വളങ്ങളുടെ മിശ്രണമായ അസോസ്പൈറില്ലം (കൊടി ഒന്നിന് 25 ഗ്രാം ഫെസ്റോന ബാകക്ടര്‍ (കൊടി ഒന്നിന് 25 ഗ്രാം). PGPR mix-I 25 ഗ്രാം എന്നിവ ജൈവ വളത്തോടോപ്പം നല്‍കാവുന്നതാണ്.
ജലസേചനം
പന്നിയൂര്-1 ഇനം കൃഷി ചെയ്യുമ്പോള്‍ നവംബര്‍ -ഡിസംബര്‍ മുതല്‍ മാര്‍ച്ച് അവസാനം വരെ നനയ്ക്കുകയും മഴ തുടങ്ങുന്നതുവരെ പിന്നീട് നനയ്ക്കാതിരിക്കുകയും ചെയ്യുന്നത് കുരുമുളകിന്‍റെ ഉത്പാദനം 50% വരെ വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടിട്ടുണ്ട്. പന്നിയൂരിലെ കാലാവസ്ഥയില്‍ 8-10 ദിവസത്തിലൊരിക്കല്‍ 100 ലിറ്റര്‍ വെള്ളം ആണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. കൊടിക്കു ചുറ്റും 75 സെന്റിമീറ്റര്‍ വ്യാസത്തില്‍ എടുത്ത തടങ്ങളിലാണ് വെള്ളം നിര്‍ത്തേണ്ടത്. ഉണങ്ങിയ ഇലകളോ മറ്റോ ഉപയോഗിച്ച് തടത്തില്‍ പുതയിടുന്നതും നല്ലതാണ്.
സസ്യസംരക്ഷണം
കീടങ്ങള്‍
പൊള്ളു വണ്ടുകള്‍
രോഗങ്ങള്‍
തവാരണയില്‍ ഉണ്ടാകുന്ന അഴുകല്‍
സുര്യതാപീകരണം നടത്തിയ മണ്ണും പ്രാദേശികമായി വേര്‍തിരിച്ചെടുത്ത ട്രൈക്കോഡര്‍മ കലര്‍ത്തിയ ജൈവവളവും തവാരണ തയ്യാറാക്കുന്നതിനായി ഉപയോഗിക്കുക. കുരുമുളക് വള്ളികള്‍ സ്യുഡോമോണസ് ഫ്ലുറസെന്‍സ് Plkkv പെന്‍ഷനില്‍ (20 ഗ്രാം 1 ലിറ്റര്‍ വെള്ളം) നടുന്നതിന് മുമ്പായി 1 മിനിറ്റ് മുക്കി വയ്ക്കുക. കുരുമുളക് വള്ളികള്‍ നടുന്ന അവസരത്തില്‍ 250 AMF നല്‍കി നടുക.
കൃഷിയിടത്തിലെ രോഗങ്ങള്‍
രോഗബാധിതമായ എല്ലാ കൊടികളും വേരോടെ പിഴുത് നശിപ്പിക്കുക. കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന ജൈവവളം പ്രദേശികമായും ഉരുത്തിരിച്ചെടുത്ത ട്രൈക്കോഡര്‍മ ചേര്‍ത്ത് സമ്പുഷ്ടമാക്കുക. തണ്ടുകള്‍ നടുന്ന അവസരത്തില്‍ പ്രാദേശികമായി ഉരുത്തിരിച്ചെടുത്ത ആര്‍ബസ്കുലാര്‍ മൈക്കോറൈസ മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക. കൃഷിസ്ഥലം മേയ്-ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്ത് സ്യുഡോമോണസ് ഫ്ലുറസെന്‍സ് PI സസ്പെന്‍ഷന്‍ (2%) PGPR mix II (2%) ഇവയില്‍ ഏതെങ്കിലും ഒന്ന്‍ തളിക്കുകയും കുതിര്‍ക്കുകയും വേണം.
ദ്രുതവാട്ടം
ഈ രോഗം നിയന്ത്രിക്കുന്നതിന് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
തോട്ടം ശുചീകരണം
രോഗബാധിതമായ എല്ലാ കൊടികളും വേരോടെ പിഴുത് കത്തിച്ചു കളയണം. വെള്ളകെട്ടുണ്ടാകുന്ന സ്ഥലങ്ങളില്‍ മേല്‍ മണ്ണില്‍ നിന്നും അടി മണ്ണില്‍ നിന്നും ഉള്ള നീര്‍വാര്‍ച്ച ഉറപ്പാക്കണം. ശക്തിയായ മഴമൂലം മണ്ണ്‍ ഇലകളിലേയ്ക്ക് തെറിച്ച് രോഗം പടരാതിരിക്കുന്നതിന് തോട്ടത്തില്‍ ആവരണവിള ഉണ്ടായിരിക്കുന്നത് നല്ലതാണ്.മഴ ആരംഭിക്കുന്നതിനു മുമ്പ് മണ്ണില്‍ പടര്‍ന്നു വളരുന്ന ചെന്തലകള്‍ മുറിച്ചു മാറ്റുകയോ താങ്ങുമരത്തിനോട് ചേര്‍ത്ത് കെട്ടുകയോ ചെയ്യണ്ണം. താങ്ങുമരങ്ങളുടെ കൊമ്പ് കോതി സുര്യപ്രകാശം ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പുതുമഴയോടെ കൊടിയൊന്നിന് ഒരു കിലോഗ്രാം കുമ്മായവും നാലാഴ്ചയ്ക്കുശേഷം രണ്ടു കിലോഗ്രാം വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്തു കൊടുക്കുന്നതും നല്ലതാണ്.
കാലവര്‍ഷം തുടങ്ങിയതിനുശേഷം (മേയ് – ജൂണ്‍) 45-20 സെ.മീറ്റര്‍ വ്യാസത്തില്‍ തടമെടുത്ത് ഒരു കൊടിക്ക് 5-10 ലിറ്റര്‍ എന്ന തോതില്‍ 0.2% കോപ്പര്‍ഒക്സിക്ലോറൈഡ് ഒഴിച്ച് മണ്ണ് കുതിര്‍ക്കുക. ചെടിയുടെ പ്രായം അനുസരിച്ച് തോതില്‍ വ്യത്യാസം വരും. കൂടാതെ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഇലകളില്‍ തളിക്കുക. തുലാവര്‍ഷം ആരംഭിക്കുന്നതിനു മുമ്പും ഇതാവര്‍ത്തിക്കണം. മഴ നീണ്ടുനില്‍ക്കുകയാണെങ്കില്‍ മൂന്നാമതൊരു തവണ (ഒക്ടോബര്‍) കൂടി മരുന്ന് തളിക്കെണ്ടിവരും.
ജൈവിക നിയന്ത്രണം
ട്രൈക്കോഡര്‍മ, സ്യുഡോമോണസ് ഫ്ലുറസെന്‍സ്, മൈക്കോറൈസ എന്നിവ കൂടത്തൈകള്‍ ഉണ്ടാക്കുമ്പോള്‍ ചേര്‍ത്തു കൊടുക്കുന്നത് തവാരണയില്‍ ദ്രുതവാട്ടരോഗം നിയന്ത്രിക്കാന്‍ ഉപകരിക്കും. മഴ തുടങ്ങുന്ന സമയത്ത് കൊടികള്‍ക്ക് മേല്‍പ്പറഞ്ഞ ജൈവിക നിയന്ത്രണോപാധികള്‍ സ്വീകരിക്കാവുന്നതാണ്. രോഗാധിക്യമനുസരിച്ച് ജീവാണുപ്രയോഗം ക്രമീകരിക്കുക.
കുറിപ്പ്: ജൈവിക നിയന്ത്രണമാര്‍ഗങ്ങളെല്ലാം കരുതല്‍ നടപടികളാണ്. രോഗബാധ കൂടുതലാണെങ്കില്‍ രാസ നിയന്ത്രണമാര്‍ഗങ്ങള്‍ മാത്രമേ ഫലപ്രദമാകു.
പുനരുജ്ജീവനം
ദ്രുതവാട്ടം മൂലം തോട്ടത്തിലെ 50-60 ശതമാനം ചെടികളും നശിക്കുകയാണെങ്കില്‍ മുഴുവന്‍ കൊടികളും മാറ്റി പുതിയവ നടണം. അമ്പത് ശതമാനത്തില്‍ കുറവു ചെടികളെ കേടുവന്നു പോയിട്ടുള്ളുവെങ്കില്‍ മേല്‍പ്പറഞ്ഞ സംരക്ഷണ നടപടികള്‍ കൈക്കൊണ്ടാല്‍ മതിയാകും. ഉണങ്ങിപ്പോയ കൊടികള്‍ക്ക് പകരം പുതിയ വള്ളികള്‍ വച്ചു പിടിപ്പിക്കുന്നത് രോഗബാധയ്ക്ക് ശേഷം ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞു മതി. പുതിയവ നടുമ്പോള്‍ കോപ്പര്‍ഒക്സിക്ലോറൈഡോ ബോര്‍ഡോ മിശ്രിതമോ കൊണ്ട് മണ്ണ്‍ കുതിര്‍ക്കണം. പുതിയ വള്ളികള്‍ വച്ചു പിടിപ്പിക്കുമ്പോള്‍ രോഗ പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുന്നതിന് കര്‍ഷകരെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
പൊള്ളുരോഗം (Fungal Pollu/Anthracnose)
ഈ രോഗം നിയന്ത്രിക്കുന്നതിന് തിരിയിടുന്നതിനു മുമ്പും (ജൂണ്‍ അവസാനം / ജൂലൈ ആദ്യം) മണി പിടിക്കുമ്പോഴും (ആഗസ്റ്റ് അവസാനം) ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ചാല്‍ മതി. തോട്ടത്തിലെ തണല്‍ ക്രമീകരിക്കുകയും വേണം. 2% സ്യുഡോമോണസ് / PGPR mix II തളിക്കുക. ദ്രുതവാട്ടത്തിനെതിരെ ശരിയായ രീതിയിലുള്ള നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ പൊള്ളുരോഗത്തിനെതിരെ പ്രത്യേക മരുന്നുതളി വേണ്ടിവരില്ല.
കുറിപ്പ്: മഴക്കാലത്താണ് മരുന്നു തളി വേണ്ടി വരുന്നത് എന്നതുകൊണ്ട് ബോര്‍ഡോ മിശ്രിതത്തിന്‍റെ കൂടെ ഏതെങ്കിലും തരത്തിലുള്ള പശ ചേര്‍ക്കണം. ഏറ്റവും വില കുറഞ്ഞതും ഫലപ്രദവുമായത് റോസിന്‍-വാഷിംഗ് സോഡാ മിശ്രിതമാണ്.
ഫില്ലോഡി
തിരികള്‍ക്കു പകരമായി ചെറിയ ഇലകള്‍ കൂട്ടത്തോടെ ഉണ്ടാകുന്നതാണ് രോഗലക്ഷണം ഫൈറ്റോ പ്ലസ്മയാണ് രോഗ ഹേതു. ഇത്തരം കോടികളെ വേരോടെ പിഴുതു നശിപ്പിക്കണം.
കുരുടിപ്പ് രോഗം
മുട്ടുകള്‍ തമ്മിലുള്ള അകലവും ഇലകളുടെ വീതിയും കുറയുന്നു.ക്രമേണ ഇത്തരം ഇലകള്‍ കട്ടികൂടി വികൃതമാകുകയും ചെയ്യും. ഈ വൈറസ് രോഗം നടീല്‍ വസ്തുക്കളിലൂടെയാണ് പകരുന്നത്. രോഗബാധയുള്ള ചെടികളെ കടയോടെ പിഴുത് മാറ്റി നശിപ്പിക്കണം. രോഗബാധയുള്ള വള്ളികള്‍ വീണ്ടും നടുന്നതിനായി തെരടുക്കാതിരിക്കുക.
വിളവെടുപ്പും സംസ്കരണവും.
കറുത്ത കുരുമുളക്
പഴുക്കാത്തതും മൂപ്പെത്തിയതുമായ കുരുമുളക് ഉണക്കിയാണ് ഇതുണ്ടാക്കുന്നത്. വിളവെടുത്ത കുരുമുളക് ഒന്നോ രണ്ടോ ദിവസം കൂട്ടിയിട്ടതിനുശേഷം മണികള്‍ വേര്‍പെടുത്തി ഉണക്കും. വെയിലത്തുണ ക്കുമ്പോള്‍ ഒരേ പോലെ ഉണങ്ങുന്നത്തിനും പൂപ്പല്‍ പിടിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. മണികള്‍ 3-5 ദിവസം ഉണക്കി കഴിയുമ്പോള്‍ അതിലെ ജലാംശം 10%-12% ആയി കുറയും. ഉണങ്ങിയ കുരുമുളക് തരം തിരിച്ച് പോളിത്തീന്‍ ലൈനിങ്ങുള്ള ചണച്ചാക്കുകളിലാക്കി സുക്ഷിക്കാം. മണികള്‍ വെയിലത്തുണക്കുന്നതിനു മുമ്പ് ഒരു മിനിറ്റ് നേരം തിളയ്ക്കുന്ന വെള്ളത്തില്‍ മുക്കുന്നത് വേഗം ഉണങ്ങുന്നതിനും തിളക്കമുള്ള കറുപ്പുനിറം കിട്ടുന്നതിനും സഹായിക്കും