ജനുവരി –ഫെബ്രുവരി, മേയ് –ജൂണ്‍, സെപ്റ്റംബര്‍-ഒക്ടോബര്‍ എന്നീ സമയങ്ങളില്‍ വെണ്ട കൃഷി ചെയ്യാം.
ഇനങ്ങള്‍
പച്ച / ഇളം പച്ച നിറമുള്ള കായ്കള്‍ : പൂസാ സവാനി , കിരണ്‍ , സല്‍കീര്‍ത്തി, സുസ്ഥിര , ആര്‍ക്ക അനാമിക
ചുവന്ന കായ്കള്‍ : സി.ഒ -1 , അരുണ മൊസൈക്ക് രോഗത്തിനെ പ്രതിരോധിക്കുന്നവ: അര്‍ക്ക , അഭയ , സുസ്ഥിര, പി-7, വര്‍ഷ ഉപഹാര്‍ , ( കായ്കള്‍ക്ക് പച്ചനിറമാണ് .)
വിത്തിന്റെ തോത് വേനല്‍കാല വിളയ്ക്ക് ഹെക്ടറിനു 8.5 കിലോഗ്രാമും മറ്റു സമയങ്ങളിലെ കൃഷിക്ക് 7 കിലോഗ്രാമുമാണ് വിത്തിന്റെ തോത് . വേനല്‍ക്കാല വിളയ്ക്ക് ജനുവരി , ഫെബ്രുവരി മാസങ്ങളിലാണ് വിത്ത് പാകേണ്ടത് .
വിത്ത് സൂക്ഷിക്കാന്‍
കട്ടിയുള്ള പോളിത്തീന്‍ കവറുകളില്‍ (700 ഗേജ്) വിത്തുസൂക്ഷിച്ചാല്‍ വിത്തിന്റെ സൂക്ഷിപ്പ് കാലം 7 മാസം വരെ വര്‍ദ്ധിക്കും. ട്രൈക്കോഡര്‍മ്മ , സ്യുഡോമോണസ് എന്നിവ കൊണ്ട് വിത്ത് പരിചരണം 10 ഗ്രാം /കിലോ) നടത്തി 5 മാസം വരെ സൂക്ഷിക്കാം .
നടീല്‍
വേനല്‍ക്കാലവിള മറ്റു സമയങ്ങളിലെ കൃഷി
വിത്തിന്റെതോത് 8.5 കിലോഗ്രാം 7 കിലോഗ്രാം
(ഹെക്ടറിനു)
ഇടയകലം 60X 30 സെ.മീ 60X45 സെ.മീ
ഇനമനുസരിച്ചു 45 cmx 45 cm ഇടയകലവും അവുയോജ്യമാണ് , വിത്തിന്റെ മുളശേഷിയും കരുത്തും വര്‍ധിപ്പിക്കുന്നതിന് , വിത്ത് 2 മണിക്കൂര്‍ ഇരട്ടി അളവ് വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കണം . വേനല്‍ക്കാല വിളയ്ക്ക്, വിതയ്ക്കു മുമ്പ് 16 മണിക്കൂര്‍ വിത്ത് കുതിര്‍ത്തു വയ്ക്കണം . സ്യുഡോമോണസ് 8 ഗ്രാം ഒരു കിലോ വിത്തിന് എന്ന തോതില്‍ പരിചരണം നടത്തുന്നത് വിത്തിന്റെ മുളശേഷിയും കരുത്തും വര്‍ധിപ്പിക്കും . വിത്ത് വിതച്ചു കഴിഞ്ഞാല്‍ മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പമുണ്ടെന്നു ഉറപ്പാക്കുക.
വളപ്രയോഗം
വിത്ത് വിതയ്ക്കുന്നതിനു 15 ദിവസം മുമ്പ് മണ്ണിലെ പുളിരസത്തിന്റെ തോതനുസരിച്ച് ഹെക്ടറിനു 500 കിലോഗ്രാം വരെ കുമ്മായം ചേര്‍ത്ത് കൊടുക്കുക . ഹെക്ടറിന് 25 ടണ്ണ്‍ എന്ന തോതില്‍ കാലിവളമോ കമ്പോസ്റ്റോ അടിവളമായി നല്‍കണം. ട്രൈക്കോഡര്‍മ , പി.ജി.പി.ആര്‍ മിശ്രിതം 1 എന്നിവ ഹെക്ടറിന് 2.5 കിലോഗ്രാം എന്ന തോതില്‍ കാലിവളവുമായി ചേര്‍ത്ത് 15 ദിവസം തണലില്‍ സൂക്ഷിച്ച ശേഷം ഹെക്ടറിന് 2 കിലോഗ്രാം എന്ന തോതില്‍ സ്യുഡോമോണസിനൊപ്പം അടിവളമായി നല്‍കണം.
മേല്‍ വളം
മേല്‍ വളമായി താഴെപ്പറയുന്ന ഏതെങ്കിലും വളക്കൂട്ടു 8 - 10ദിവസത്തെ ഇടവേളയില്‍ ചേര്‍ത്തുകൊടുക്കണം.
മറ്റു പരിചരണ മുറകള്‍
മണ്ണില്‍ ഈര്പ്പാംശമില്ലെങ്കില്‍ ആവശ്യത്തിന് നനച്ചുകൊടുക്കുക . പച്ചിലകള്‍ , വിളയവ ശിഷ്ടങ്ങള്‍ , വിഘടിപ്പിച്ച ചകിരിച്ചോര്‍ കമ്പോസ്റ്റ് , വൈക്കോല്‍ തുടങ്ങിയവ ഉപയോഗിച്ചു പുതയിടുക . വേനല്‍ക്കാലത്ത് 2ദിവസം ഇടവിട്ട് നനയ്ക്കുക. മഴക്കാലത്ത് കളപറിക്കലും മണ്ണു കൂട്ടിക്കൊടുക്കലും നടത്തുക.
സസ്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍
കീടങ്ങള്‍
ഇലച്ചാടി , തണ്ട് തുരപ്പന്‍ , കായ്തുരപ്പന്‍ , വെരിനെ ആക്രമിക്കുന്ന നിമാവിരകള്‍ എന്നിവയാണ് പ്രധാന കീടങ്ങള്‍ .
ഇലച്ചാടി
വേപ്പെണ്ണ –വെളുത്തുള്ളി മിശ്രിതം (2%) നിംബിസിഡിന്‍ (2മില്ലി/ലി./എക്കോനീം (2 മില്ലി./ലി. ) എന്ന തോതില്‍ ഏതെങ്കിലും ഉപയോഗിക്കുക. ( ഏതെങ്കിലും വേപ്പ് അധിഷ്ടത കീടനാശിനി ( 0.3% അസാഡിരാക്ടിന്‍)യോ തളിക്കുക,
കായ് തുരപ്പനും തണ്ട് തുരപ്പനും
(1) കീടബാധിതമായ തണ്ടും കായ്കളും നശിപ്പിക്കുക .
(2) വേപ്പിന്‍ കുരു മിശ്രിതം (5%)/ ഇഞ്ചി സസ്‌പെന്‍ഷന്‍ (10%) വേപ്പില സത്ത് (4%) എന്നിവയില്‍ ഏതെങ്കിലും ഒന്നോ വേപ്പ് അധിഷ്ഠിത കീടനാശിനി അസാഡിറാക്ടിന്‍ (0.3%) അടങ്ങിയിട്ട്ലള്ളതോ തളിച്ചു കൊടുക്കണം.
(3) ട്രൈക്കോഗ്രാമ ചിലോണിസും ട്രൈക്കോഗ്രാമ ജാപ്പോണിക്കത്തിന്റെയും കാര്‍ഡുകള്‍ ,5 സെന്റിന് 1 കാര്‍ഡ് എന്ന തോതില്‍ സ്ഥാപിച്ച ശേഷം ബാസില്ലസ് തൂറിന്ജിയന്‍സിസ് ബാക്ടീരിയല്‍ കള്‍ച്ചറടങ്ങിയ ജീവാണു കീടനാശിനി ഉപയോഗിക്കുക . ( ഡല്‍ഫിന്‍ /ബയോ ആസ്പ് /ഹാള്‍ട്ട് -0.7 മില്ലി/ലി)
(4) ബീവേറിയ ബാസ്സിയാന ഉപയോഗിക്കുക. ( വിപണിയില്‍ കിട്ടുന്ന രൂപിക ഉപയോഗിക്കുക)
ഇലച്ചുരുട്ടിപ്പുഴു
(1) ഇലച്ചുരുലുകള്‍ ശേഖരിച്ചു നശിപ്പിക്കുക .
(2) ബീവേറിയ ബാസ്സിയാന ഉപയോഗിക്കുക. ( ബയോഗാര്‍ഡ (5 മില്ലിയ/ലി )
വേരുബന്ധക നിമവിര
(1) വേപ്പില /കമ്മ്യൂണിസ്റ്റ്പച്ചയില (ചെടിയ്ക്ക് 250 ഗ്രാം എന്ന തോതില്‍), നടുന്നതിന് ഒരാഴ്ച് മുമ്പ് തടങ്ങലിട്ടു , ദിവസേന വെള്ളമൊഴിക്കുക. ഇതിന്റെ ഫലം , വേനല്‍ക്കാലത്ത്, വിത കഴിഞ്ഞ്75ദിവസം നീണ്ടു നില്‍ക്കും.
(2) വേപ്പിന്‍ പിണ്ണാക്ക് അല്ലെങ്കില്‍ ആവണക്കിന്‍ പിണ്ണാക്ക് ഹെക്ടറിന് 1 ടണ്ണ്‍ എന്ന തോതില്‍ ചേര്‍ത്ത് കൊടുക്കുകയും ചെടികളുടെ ഇടയ്ക്ക് കെണിവിളയായി ബന്ദിപ്പൂക്കള്‍ നാട്ടുവളര്ത്തുകയും ചെയ്യുക.
(3) ബാസില്ലസ് മാസിറന്‍സ് 3% ഉപയോഗിക്കുക . വിത്തു പരിചരണം നടത്തുക ആക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ വിത്തു പരിചരണത്തിനു പുറമേ ഇതിന്റെ 3% ലായനി , വിതച്ചു 30 ദിവസങ്ങള്‍ക്കു ശേഷം മണ്ണിലൊഴിച്ച് കൊടുക്കേണ്ടതാണ് .
രോഗങ്ങള്‍
മൊസൈക്ക് രോഗം
വെണ്ട കൃഷിയില്‍ സാധാരണയുണ്ടാകുന്ന ഈ രോഗത്തിന്റെ ലക്ഷണം എല്‍ ഞരമ്പുകളിലെ പച്ചപ്പ് നഷ്ടപ്പെട്ടു മഞ്ഞ നിരമാകുകയും, ഞരമ്പുകള്‍ തടിക്കുകയും ചെയ്യുന്നതാണ്. കായ്കള്‍ ചെറുതും, മഞ്ഞകലര്‍ന്ന പച്ചനിറത്തോടു കൂടിയതുമായിരിക്കും. വെള്ളീച്ച , ഇലത്തുള്ളന്‍ എന്നീ കീടങ്ങളാണ് വൈറസിന്റെ രോഗവാഹകര്‍ . വേപ്പെണ്ണ , വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തില്‍ നിംബിസിഡിന്‍/ എക്കൊനീം/യുനീം എന്നീ വേപ്പധിഷ്ടിത കീടനാശിനികള്‍ രണ്ട് മില്ലീ /ലിറ്റര്‍ എന്ന തോതില്‍ തളിച്ചു കൊടുക്കാവുന്നതാണ്. വൈറസിന്റെ വാഹകരായ മറ്റു കളകളെ നശിപ്പിക്കെണ്ടാതാണ്. രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുകയാണ് ഉത്തമം .