info@krishi.info1800-425-1661
Welcome Guest

Farming

ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്ക് യോജിച്ച വിലയാണ് ഇഞ്ചി. മലമ്പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യാം. ഫലഭൂയിഷ്ഠവും ജൈവാംശം കൂടുതലുള്ളതുമായ മണ്ണാണ്. മണ്ണില്‍  നിന്നും കൂടുതലായി മൂലകങ്ങള്‍ നീക്കം ചെയ്യുമെന്നതുകൊണ്ട് ഒരേ സ്ഥലത്ത് തുടര്‍ച്ചയായി ഇഞ്ചി കൃഷി ചെയ്യുന്നതിനു പകരം കൃഷി സ്ഥലം മാറ്റി മാറ്റി കൃഷി ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. വെള്ളക്കെട്ടിനെ ചെറുത്തു നില്‍ക്കാന്‍ കഴിവില്ലാത്തതുകൊണ്ട് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ഇതിന്‍റെ കൃഷിക്ക് ഏറ്റവും നല്ലത്. തണല്‍ ഇഷ്ടപ്പെടുന്നതും വേരുകള്‍ അധികം ആഴത്തില്‍ പോകാത്തതുമായ  ഒരു വിളയായതുകൊണ്ട് വീട്ടുവളപ്പിലെ കൃഷിയില്‍ ഒരു ഘടകമായി ഇഞ്ചിയെ ഉള്‍പ്പെടുത്താവുന്നതാണ്.

നിലമൊരുക്കല്‍

             ഫെബ്രുവരി – മാര്‍ച്ച് മാസത്തില്‍ കളകളും,  വേരും, കുറ്റികളും മറ്റും നീക്കം ചെയ്യണം. കിളച്ചോ,  നിലമൊരുക്കാം. നിരപ്പല്ലാത്ത സ്ഥലങ്ങളില്‍ ചെരിവുനു കുറുകെ ഒരു മീറ്റര്‍ വീതിയിലും സൌകര്യപ്രദമായ നീളത്തിലും 25 സെ.മി.ഉയരത്തിലും 40 സെ.മി. അകലത്തിലും വാരങ്ങള്‍ എടുക്കണം. നിരന്ന പ്രദേശങ്ങളില്‍ നീര്‍വാര്‍ച്ച ഉറപ്പാക്കുന്നതിനായി 25 വാരങ്ങള്‍ക്കു ശേഷം ഒരു ചാല് എടുത്താല്‍ മതിയാകും.

 ഇനങ്ങള്‍  

ആതിര, കാര്‍ത്തിക, IISR വരദ, IISR രജത, IISR മഹിമ, സുപ്രഭ, സുരുചി.

ചുക്കിന് പറ്റിയവ:- മാരന്‍, വയനാട്, മാനന്തവാടി, ഹിമാചല്‍, വള്ളുവനാടന്‍,  കുറുപ്പംപടി,  IISR വരദ, IISR രജത, IISR മഹിമ.

പച്ച ഇഞ്ചിക്കു പറ്റിയവ:- റയോഡിജനീറോ, ചൈന, വയനാട് ലോക്കല്‍, തഫന്‍ജീയ .

ഒളിയോറെസിന്‍ ഉണ്ടാക്കുന്നതിന് ഏറ്റവും യോജിച്ച ഇനം  റയോഡിജനീറോ ആണ്.

നടീല്‍ വസ്തു

        ഇഞ്ചിയുടെ ഭൂകാണ്ഡമാണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. വിത്ത് തെരഞ്ഞെടുക്കുന്നതിനും സൂക്ഷിക്കുന്നതിനും താഴെ പറയുന്ന  അവലംബിക്കാം.  6-8 മാസം പ്രായമുള്ളപ്പോള്‍ ആരോഗ്യമുള്ളതും, രോഗവിമുക്തവുമായ ചെടികള്‍ ഉള്ള വാരങ്ങള്‍ അടയാളപ്പെടുത്തി വയ്ക്കണം. ഈ വാരങ്ങളില്‍ നിന്ന് രോഗകീട വിമുക്തമായ  ഇഞ്ചി ശേഖരിക്കണം. മുലകള്‍ക്ക് കേടുവരാത്തവിധത്തില്‍ ഇഞ്ചി വിത്ത് സുക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്. തണലുള്ള സ്ഥലത്ത് ഉണ്ടാക്കിയിടുള്ള കുഴികളില്‍ മണലോ, അറക്കപൊടിയോ നിരത്തിയശേഷം വിത്തിഞ്ചി അടുക്കാം. ഈ കുഴികളില്‍ പാണലിന്‍റ ഇല ഇടുന്നത് കീടാക്രമണം നിയന്ത്രിക്കാന്‍ സഹായിക്കും. തെങ്ങോല കൊണ്ട് കുഴി മൂതുകയും വേണം.

          മാസത്തിലൊരിക്കല്‍ ഈ വിത്തിഞ്ചി പരിശോധിച്ച് ചീഞ്ഞതും കേടുവന്നതുമായവ മാറ്റണം. വായു സഞ്ചാരത്തിനായി ഒന്നോ രണ്ടോ ദ്വാരങ്ങള്‍ ഇടുന്നത് നന്നായിരിക്കും. ഇഞ്ചി നടുന്നതിനു മുന്‍പും മേല്‍പറഞ്ഞ രീതിയില്‍ വിത്തുപചാരം ആവര്‍ത്തിക്കണം.

നടീല്‍കാലവും രീതിയും

          വേനല്‍ മഴ ലഭിച്ചതിനുശേഷം ഏപ്രില്‍ മാസം ആദ്യപകുതിയോടെ ഇഞ്ചി നടുന്നതാണ് ഏറ്റവും നല്ലത്.ജലസേചനം ചെയ്ത് കൃഷി ചെയ്യുന്നതിന് യോജിച്ച മാസം ഫെബ്രുവരിയാണ്.

          15 ഗ്രാം തൂക്കമുള്ളതും ഒരു മുളയെങ്കിലും ഉള്ളതുമായ കിഴങ്ങു കഷ്ണങ്ങള്‍  20x20  മുതല്‍ 25 x 25  സെ.മി. അകലത്തില്‍ 4-5 സെ.മി. താഴ്ചയില്‍ മുള മുകളിലേയ്ക്ക് വരത്തക്കവിധം നടണം. ഒരു ഹെക്ടറില്‍ നടാന്‍ 1500 കി. ഗ്രാം.വിത്ത് വേണ്ടിവരും. നടുന്നതിന് മുമ്പായി പറിച്ചെടുത്ത വിത്തിഞ്ചി സ്യുഡോമോണോസ് 50 ഗ്രാം  1 ലിറ്റര്‍ വെള്ളത്തില്‍ തയ്യാറാക്കിയ മിശ്രിതത്തില്‍ 15 മിനിറ്റ് മുക്കിവച്ചതിനു ശേഷം തറയില്‍ തണലത്ത് നിരത്തിയിട്ട് ഉണക്കെണ്ടാതാണ്. നടുന്നതിന് മുമ്പായി വിത്തിഞ്ചി വെര്‍മിക്കുലൈറ്റില്‍ വളര്‍ത്തിയ AMF പുരട്ടി നടുക.

വളപ്രയോഗം.

          ജൈവവളവും ജീവാണുവളങ്ങളും താഴെപ്പറയുന്ന അളവില്‍ നല്‍കേണ്ടതാണ്.

          ജൈവവളം / കമ്പോസ്റ്റ് ഹെക്ടര്‍ ഒന്നിന് 25 ടണ്‍ അടിസ്ഥാന വളമായും 3 ടണ്‍  വീതം നട്ട് 60 ദിവസത്തിന് ശേഷവും  120 ദിവസത്തിനു ശേഷവും നല്‍കേണ്ടതാണ്‌. കൂടാതെ ജൈവവളം, ട്രൈക്കോഡര്‍മ, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കലര്‍ത്തിയ മിശ്രിതം 100 ഗ്രാം ഒരു കുഴിക്ക് എന്ന അളവില്‍ നടുന്ന അവസരത്തില്‍ ചേര്‍ക്കേണ്ടതാണ്‌. വെര്‍മികമ്പോസ്റ്റ് / ചകിരിച്ചോര്‍ കമ്പോസ്റ്റ്  ലഭ്യത അനുസരിച്ച് ജൈവവളത്തിന് പകരമായി ഉപയോഗിക്കാവുന്നതാണ്. അസോസ്പൈറില്ലം ഹെക്ടര്‍ ഒന്നിന് 2.5 കി.ഗ്രാം / PGPR mix I   അടിസ്ഥാന വളമായി നല്‍കാവുന്നതാണ്. ഇതേ അളവില്‍ നട്ട് കഴിഞ്ഞ് 120 ദിവസത്തിന് ശേഷവും നല്‍കേണ്ടതാണ്. നടുന്നാതിനു മുമ്പായി AMF മണ്ണില്‍ ചെര്‍ത്ത് കൊടുക്കുക.

പുതയിടല്‍

          നട്ട ഉടനെ തന്നെ പച്ചിലകൊണ്ട് കനത്തില്‍ പുതയിടണം. ഹെക്ടറിന് ഏതാണ്ട് 15 ടണ്‍ പച്ചില വേണ്ടിവരും. നട്ട് 44-60 ദിവസമാകുമ്പോഴും 90-120 ദിവസമാകുമ്പോഴും പച്ചിലകൊണ്ട് (ഒരു ഹെക്ടറിന് 7.5 ടണ്‍) പുതയിടണം. വാരങ്ങളുടെ ഇടയില്‍ ഡേയിഞ്ച, ചണമ്പ് തുടങ്ങിയ പച്ചിലവളച്ചെടികളുടെ വിത്ത് വിതച്ചാല്‍ രണ്ടാമത്തെ തവണ പുതയിടുന്നതിനായി ഉപയോഗിക്കാം.

മറ്റു കൃഷിപ്പണികള്‍

          ഓരോ പുതയിടീലിനു മുന്‍പും കൈ കൊണ്ട് കളകള്‍ പാരിച്ചുകളയണം. കള അധികമുണ്ടെങ്കില്‍ നട്ട് അഞ്ചും ആറും മാസമാകുമ്പോള്‍ അവ നീക്കണം. ആദ്യത്തെ പുതയിടീല്‍ സമയത്ത് മണ്ണ്‍ കൂട്ടികൊടുക്കുന്നത് വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ സഹായിക്കും.

സസ്യസംരക്ഷണം

കീടങ്ങള്‍

നിമവിരകള്‍

നടുന്ന അവസരത്തില്‍ വേപ്പിന്‍ പിണ്ണാക്ക് ഹെക്ടറിന് 1 ടിണ്‍  എന്ന തോതില്‍ ചേര്‍ക്കുക. നട്ട് 45 ദിവസത്തിന് ശേഷം വീണ്ടും ഇതേ അളവില്‍ ചേര്‍ക്കുക.

          തണ്ടു തുരപ്പന്‍: വെപ്പണ്ണ, വെളുത്തുള്ളി മിശ്രിതം 2% മോ, വേപ്പെണ്ണ സോപ്പ് 0.6% ഉപയോഗിക്കുക.

രോഗങ്ങള്‍

          ഭൂകാണ്ഡo അഴുകലും ബാക്ടീരിയല്‍ വാട്ടവും മൂടുചീയല്‍ രോഗത്തിനുമെതിരെ താഴെ കൊടുത്തിരിക്കുന്ന നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളണം.

(എ)  നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കുക.

(ബി)  രോഗബാധയില്ലാത്ത സ്ഥലത്തു നിന്നും വിത്തിഞ്ചി ശേഖരിക്കുക.

(സി)  വിത്തിഞ്ചി 5% പൊടി രൂപത്തിലുള്ള സ്യൂഡോമോണാസ്

     ഫ്ലൂറസെന്‍സ്  PI മിശ്രിതം  15 മിനിറ്റ് മുക്കി വച്ചതിനു ശേഷം നടുക.

(ഡി)  വിത്തിഞ്ചി AMF ഉപയോഗിച്ച് നാടുക.

(ഇ)  ട്രൈക്കോഡര്‍മ്മ  ചേര്‍ത്ത് സമ്പുഷ്ടമാക്കിയ ജൈവ വളം നടുന്ന

     അവസരത്തില്‍ ചേര്‍ക്കുക.

(എഫ്) സ്യൂഡോമോണാസ് ഫ്ലൂറസെന്‍സ്  PI  മിശ്രിതം  PGPR mix II നട്ട് 45 ദിവസം കഴിഞ്ഞ് തളിക്കുകയും തടം കുതിര്‍ക്കുകയും ചെയ്യുക.ഇവയുടെ പ്രയോഗം രോഗാധിക്യം അനുസരിച്ച് ക്രമീകരിക്കുക.