കേരളത്തിലെ ഏറ്റവും പ്രചാരമേറിയ ഇലക്കറിയാണ് ചീര . എല്ലാക്കാലവും ചീര കൃഷി ചെയ്യാമെങ്കിലും വേനല്‍ക്കാലമാണ് ഏറ്റവുമനുയോജ്യം .
ഇനങ്ങള്‍
കുറിപ്പ് : കണ്ണാറ ലോക്കല്‍ എന്നയിനം നവംബര്‍ , ഡിസംബര്‍ മാസങ്ങളില്‍ പൂവിടുന്നതിനാല്‍ നടീല്‍ സമയം അതിനനുസരിച്ച് ക്രമീകരണം.
വിത്തിന്റെ തോത് : ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 1.5—2 കിലോഗ്രാം വിത്ത് വേണ്ടി വരും .
നടീല്‍ രീതി: നേരിട്ട് വിതയും, പറിച്ചുനടലും
നഴ്സറി :
വിത്ത് പാകുന്നതിനുമുമ്പ് നഴ്സറി തടങ്ങള്‍ സൂര്യതാപീകരണത്തിനു വിധേയമാക്കുന്നതും, 10 ഗ്രാം സ്യുഡോമോണസ് കള്‍ച്ചര്‍ 1 കിലോ വിത്തിനു എന്ന തോതില്‍ വിത്ത് പരിചരണം നടത്തുന്നതും നഴ്സറി രോഗങ്ങളെ തടയുന്നു. ഒരു ചതുരശ്ര മീറ്റിനു ട്രൈക്കോഡര്‍മ സമ്പുഷ്ട കാലിവളം 10 കിലോ വേപ്പിന്‍ പിണ്ണാക്ക് 50 ഗ്രാം, പി.ജി. പി.ആര്‍ മിശ്രിതം 1-100, എ.എം .എഫ് 200 ഗ്രാം എന്ന തോതിലും നല്‍കുക.
നിലമൊരുക്കലും നടീലും
നിലം ഉഴുതു നിരപ്പാക്കിയതിനു ശേഷം 30-35 സെ .മീ . വീതിയില്‍ ആഴം കുറഞ്ഞ ചാലുകള്‍ ഒരടി അകലത്തില്‍ എടുക്കുക. ഈ ചാലുകളില്‍ 20 മുതല്‍ 30 ദിവസം പ്രായമായ തൈകള്‍ 20 സെ.മീ. അകലത്തില്‍ നടാം . മഴക്കാലത്ത് തിട്ടകള്‍ കോരി തൈകള്‍ നടാം. നടുന്നതിന് മുമ്പ് തൈകളുടെ വേരുകള്‍ 20 ഗ്രാം സ്യുഡോ മോണസ് കള്‍ച്ചര്‍ 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തയ്യാറാക്കിയ ലായനിയില്‍ 20 മിനിട്ട് മുക്കിവയ്ക്കണം
വളപ്രയോഗം
ഹൈക്ടറിനു 25 ടന്‍ കാലിവളമോ, കമ്പോസ്റ്റോ അടിവളമായി നല്‍കണം. ട്രൈക്കോഡര്‍മ , പി.ജി.പി.ആര്‍ മിശ്രിതം -1 എന്നിവ ഹൈക്ടറിനു 2.5കിലോഗ്രാം എന്നാ തോതില്‍ കാലിവളവുമായി ചേര്‍ത്ത് 10-15 ദിവസം തണലില്‍ സൂക്ഷിച്ച ശേഷം അടിവളമായി നല്‍കാം . മേല്‍വളമായി താഴെപ്പറയുന്ന ഏതെങ്കിലും വളക്കൂട്ടു 8-10 ദിവസത്തെഇടവേളയില്‍ ചേര്‍ത്തുകൊടുക്കണം .
ഓരോ വിളവെടുപ്പിനു ശേഷവും ചാണകതെളി / വേര്മിവാഷ് /ഗോമൂത്രം എന്നിവയിലേതെങ്കിലും ഇലകളില്‍ തളിച്ച് കൊടുക്കാവുന്നതാണ് .
മറ്റു പരിപാലനമുറകള്‍
മണ്ണില്‍ ഈര്‍പ്പാംശമില്ലെങ്കില്‍ ആവശ്യത്തിന് നനച്ചു കൊടുക്കുക. പച്ചിലകള്‍ , വിളവശിഷ്ടങ്ങള്‍, വിഘടിപ്പിച്ച ചകിരിച്ചോര്‍ കമ്പോസ്റ്റ് , വൈക്കോല്‍, തുടങ്ങിയവ ഉപയോഗിച്ച് പുതയിടുക . വേനല്‍ക്കാലത്ത് 2-3 ദിവസം ഇടവിട്ട് നനയ്ക്കുക, മഴക്കാലത്ത് കളപറിക്കലും മണ്ണുകൂട്ടിക്കൊടുക്കലും നടത്തുക.
സസ്യസംരക്ഷണം
കൂട് കെട്ടിപ്പുഴുവിനെയും ഇലചുരുട്ടിപ്പുഴുവിനെയും ശേഖരിച്ചു നശിപ്പിക്കുക . കൂടു കേട്ടിപ്പുഴുവിനെ നിയന്ത്രിക്കാന്‍ ജീവാണു കീടനാശിനിയായ ദൈപ്പല്‍ അല്ലങ്കില്‍ ഹാള്‍ട്ട് ( 1 ലിറ്ററില്‍ 0.7 മില്ലി ) എന്ന തോതില്‍ തളിക്കുക . വേപ്പ്, മഞ്ഞരളി അല്ലെങ്കില്‍ പെരുവലത്തിന്റെ 4% ഇലച്ചാര്‍ മിശ്രിതം സോപ്പ് വെള്ളവുമായി ചേര്‍ത്ത് തളിക്കുക.
രോഗങ്ങള്‍
മഴക്കാല രോഗങ്ങളില്‍ പ്രധാനപ്പെട്ട ഇലപ്പുള്ളി രോഗം, സംയോജിത നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു നിയന്ത്രിക്കാം.