പ്രിയ, പ്രീതി ,പ്രിയങ്ക.
ജനുവരി –മാര്‍ച്ച്, മെയ്-ആഗസ്റ്റ്, സെപ്റ്റംബര്‍-ഡിസംബര്‍
വിത്ത് കൃഷിസ്ഥലത്ത് നേരിട്ട പാകിയാണ് പാവല്‍ കൃഷി ചെയുന്നത്.വിത്ത് പാകുന്നതിനു മുമ്പ്
വെള്ളത്തില്‍ പാകിവെച്ച് കുതിര്‍ക്കുന്നത് നല്ലതാണ്.ഒരു സെന്റില്‍ കൃഷിചെയ്യാന്‍ 20 ഗ്രാം മുതല്‍
24 ഗ്രാം വരെ വേണ്ടി വരും.
നടാനായി 50 സെ:മി വ്യാസവും 30 -45 സെ:മി, താഴ്ചയുള്ള കുഴികള്‍ 2 മീറ്റര്‍ അകലത്തില്‍ എടുക്കുക.കുഴി ഒന്നിന് 10 കിലോ ജൈവവളം ചേര്‍ത്തതിനു ശേഷം വിത്ത് പാകം,ഓരോ കുഴിയിലും 4-5 വിത്ത് വീതം 2 സെ:മി ആഴത്തില്‍ പാകേണ്ടാതാണ്.മൂന്നില പ്രായമാകുമ്പോള്‍ രണ്ടോ മൂന്നോ തൈകള്‍ മാത്രം നിലനിര്‍ത്തി മറ്റുള്ളവ പിഴുതു മാറ്റണം.വള്ളികള്‍ പടര്‍ന്നു തുടങ്ങുമ്പോള്‍ പന്തലിട്ടു കൊടുക്കണം.
വേനല്‍ക്കാലത്ത് 3-4 ദിവസം ഇടവിട്ട് നനയ്ക്കണം.
അടിവളം (സെന്‍റ് ഒന്നിന്) |
|
ജൈവവളം |
100 കിലോ |
യൂറിയ |
300 ഗ്രാം |
മസ്സൂറിഫോസ് |
500 ഗ്രാം |
പൊട്ടാഷ് |
170 ഗ്രാം |
മേല്‍വളം |
|
യൂറിയ(തവണകളായി ) |
300 ഗ്രാം |
വിത്ത്‌പാകി ,രണ്ടു മാസമെത്തുമ്പോള്‍ പാവല്‍ വിളവെടുപ്പിനു പാകമാകും.
ആറേഴ് ദിവസങ്ങള്‍ ഇടവിട്ട് വിളവെടുക്കാം.കായ്കള്‍ പറിച്ചെടുക്കാന്‍ വൈകുകയോ
കായ്കള്‍ കൂടുതല്‍ മൂക്കുവാനായി നിര്‍ത്തുകയോ ചെയ്‌താല്‍ പെണ്‍പൂക്കളുടെ
ഉത്പാദനത്തെയും വിളവിനെയും അതു പ്രിതികൂലമായി ബാധിക്കും.