1.കമ്പ് മുറിച്ചു നട്ട് വംശവര്‍ദ്ധന നടത്തുന്നവ : അനുപമ ,ജാഫ്ന ,പാല്‍ മുരിങ്ങ
2.വിത്തുവഴി വംശ വര്‍ദ്ധന നടത്തുന്നവ : എഡി -4,പി.കെ.എം -1, പി.കെ.എം -2
മെയ് -ജൂണ്‍ മാസമാണ് നടീലിനു യോജിച്ച സമയം.
2. തൈകള്‍ : ചെടികള്‍ പെട്ടെന്ന് പിടിച്ചു കിട്ടാന്‍ ആരോഗ്യമുള്ള തൈകള്‍ ഉത്പാദിപ്പിക്കണം .പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീന്‍ ബാഗുകളില്‍ വിത്തുപാകി തുറസ്സായ പ്രദേശത്ത് സുക്ഷിച്ച് ,ദിവസേനെ വെള്ളമൊഴിക്കണം .വിത്തുകള്‍ ഒരാഴ്ചകുള്ളില്‍ മുളപൊട്ടും .വിതച്ചു 3-4 ആഴ്ച്ചകുള്ളില്‍ മുളപൊട്ടും .വിതച്ചു 3-4 ആഴ്ച്ചകുള്ളില്‍ നടാന്‍ പാകത്തിന്‍ തൈകള്‍ തെയ്യാറാകും.
ധാരാളം സുര്യപ്രാകാശം കിട്ടുന്ന സ്ഥലത്ത് വേണം മുരിങ്ങ നടാന്‍ തെരെഞ്ഞെടുക്കേണ്ടത്.തണലില്‍ മുരിങ്ങ നന്നായി വളരില്ല. 60*60*60 സെ:മി അളവില്‍ കുഴികെളുടുക്കുക.4*4 മീറ്റര്‍ അകലത്തിലാണ് കമ്പുകള്‍ നടെണ്ടത്.
വേനല്‍ കാലത്ത് ആഴ്ചയില്‍ ഒരിക്കല്‍ നനയ്ക്കുക.ഉണങ്ങിയ ഇലകള്‍ കൊണ്ട് പുതയിടുക.പൂവിടുന്നതിന്റെ തൊട്ടുമുമ്പുള്ള കാലങ്ങളില്‍ ജലസേചനം ഒഴിവാക്കുക. പൂവിട്ടു കഴിഞ്ഞുള്ള ജലസേചനം കായ്കളുടെ എണ്ണവും തൂക്കവും കൂട്ടും.മുരിങ്ങയുടെ തൈകള്‍ 1.5 മീറ്റര്‍ വളര്‍ച്ചയെത്തുമ്പോള്‍ അറ്റം നുള്ളി കളയുന്നത് കൂടുതല്‍ ശാഖ ഉണ്ടാകാന്‍ സഹായിക്കും.
ഓരോ കുഴികള്‍ക്കും 10-20 കിലോ വരെ ജൈവ വളവും 130 ഗ്രാം യൂറിയയും 440 ഗ്രാം രാജ്ഫോസും 60 ഗ്രാം പൊട്ടാഷും നല്‍കേണ്ടതാണ്.