കിരണ്‍ :100 ദിവസത്തെ മൂപ്പ്.ഇളം പച്ച നിറത്തിലുള്ള നീളമുള്ള കായ്കള്‍. ഏപ്രില്‍-മേയ് മാസങ്ങളില്‍ പുതുമഴ കിട്ടുമ്പോള്‍ നടുന്നതിനു അനുയോജ്യമായ ഇനം.ഏപ്രില്‍-ആഗസ്റ്റ്,സെപ്റ്റംബര്‍-ജനുവരി കാലങ്ങളില്‍ വളര്‍ത്താന്‍ ഉചിതം.ഉത്പാദന ശേഷി കൂടിയ ഈ ഇനം തെക്കന്‍ ജില്ലകള്‍ക്ക് അനുയോജ്യം.
സല്‍ക്കീര്‍ത്തി : മൂപ്പ് 120 ദിവസം, ഉത്പാദന ശേഷി കൂടുതല്‍, ഇളം പച്ച നിറത്തില്‍ നീളമുള്ള കായ്കള്‍,കായയുടെ നീളം 24-30 സെ:മി, തൃശൂര്‍,പാലക്കാട്, എറണാകുളം ജില്ലകള്‍ക്ക് അനുയോജ്യം.ഏപ്രില്‍-ആഗസ്റ്റ്, സെപ്റ്റംബര്‍-ജനുവരി കാലങ്ങള്‍ക്ക് യോജ്യം. കാലവര്‍ഷത്തിന് മുമ്പ് പുതുമഴ കിട്ടുമ്പോള്‍ നടാന്‍ അനുയോജ്യം.
അരുണ : 120 ദിവസം മൂപ്പ്, ചുവന്ന നിറത്തില്‍ നീളമുള്ള കായ്കള്‍, ആന്തോസയാനിന്‍ കൂടുതലുള്ള കായ്കള്‍. കായ്ക്കു 25-30 സെ:മി നീളം.ഏപ്രില്‍-മെയ്, സെപ്റ്റംബര്‍-ജനുവരി കാലങ്ങള്‍ക്ക് അനുയോജ്യം. കാലവര്‍ഷത്തിന് മുമ്പ് പുതുമഴ കിട്ടുമ്പോള്‍ നടാന്‍ അനുയോജ്യം.
സുസ്തിര : 120-145 ദിവസം മുപ്പ്, മൊസൈക്ക് രോഗത്തെ ചെറുക്കും.ഇളം പച്ച നിറത്തിലുള്ള കായ്കള്‍.കായകളുടെ നീളം 22 സെ:മി നെല്ലം വരും. ഏപ്രില്‍-മെയ് മാസങ്ങളില്‍ നടാന്‍ ഉചിതം. വീട്ടു വളപ്പിനു യോജിച്ച ഇനം.നല്ല കരുത്തില്‍ വളരുന്നു.ആദ്യ വിളവെടുപ്പ് 52-53 ദിവസത്തില്‍ .മദ്ധ്യകേരളത്തിനു യോജിച്ച ഇനം.
അഞ്ജിത : മൂപ്പ് കുറഞ്ഞ ഉത്പാദന ശേഷി കൂടിയ ഇനം.മൊസൈക്ക് രോഗത്തെ ചെറുക്കും.കായും തണ്ടും തുറക്കുന്ന കീടത്തെ ചെറുക്കും.നീളമുള്ള പച്ച നിറത്തിലുള്ള കായ്കള്‍.തിരുവനന്തപുരം ജില്ലയില്‍ വേനല്‍ക്കാല വിളവിനു അനുയോജ്യം.
മഞ്ജിമ : മൂപ്പ് കുറഞ്ഞ ഉത്പാദന ശേഷി കൂടിയ ഇനം.മൊസൈക്ക് രോഗത്തെ ചെറുക്കും.കായും തണ്ടും തുറക്കുന്ന കീടത്തെ ചെറുക്കും.ഇളം പച്ച നിറത്തില്‍ നീളമുള്ള കായ്കള്‍.തെക്കന്‍ ജില്ലകള്‍ക്ക് അനുയോജ്യം.കാലവര്‍ഷ കാലത്ത് വീട്ടു വളപ്പില്‍ വളര്‍ത്താന്‍ അനുയോജ്യം
ജനുവരി-ഫെബ്രുവരി, മെയ്-ജൂണ്‍, സെപ്റ്റംബര്‍-ഒക്ടോബര്‍
ഒരു ദിവസം കുതിര്‍ത്ത വച്ച വിത്തുകള്‍,
സെന്റിന് : 35 ഗ്രാം (വേനല്‍ക്കാലം)
: 30 ഗ്രാം ( മഴക്കാലം)
നിലമൊരുക്കല്‍ : നിലം നന്നായി കിളച്ചു കളകള്‍ നീക്കി നിരപ്പാക്കുക.60 സെ:മി അകലത്തില്‍ ചാലുകളെടുത്തു നിര്‍ദ്ദേശിചിരിക്കുന്ന അളവില്‍ ജൈവ വളവും രാസവളവും ചേര്‍ത്തിളക്കുക. ഈ ചാലുകളില്‍ 45 സെ:മി അകലത്തില്‍ ( മഴക്കാലം) 30 സെ:മി അകലത്തില്‍ വേനല്‍ക്കാലം അകലത്തില്‍ തലേ ദിവസം കുതിര്‍ത്തി വെച്ച വിത്ത് നടുക
മണ്ണില്‍ ഈര്‍പ്പാംശം ഇല്ലെങ്കില്‍ ആവിശ്യത്തിന് നനച്ചുകൊടുക്കുക. പച്ചിലകള്‍ ,വിളയവഷിഷ്ടങ്ങള്‍, വൈക്കോല്‍, തുടങ്ങിയവാ ഉപയോഗിച്ച് പുതയിടുക.വേനല്‍ കാലത്ത് 2 ദിവസം ഇടവിട്ട് നനയ്ക്കുക. മഴക്കാലത്ത് മണ്ണുകൂട്ടികൊടുക്കലും നടത്തുക.
വളപ്രയോഗം |
|
വളം |
സെന്‍റിന് |
അടിവളം
|
|
ജൈവവളം |
50 കിലോ |
യൂറിയ |
480 ഗ്രാം |
മസ്സൂറിഫോസ് |
700 ഗ്രാം |
പൊട്ടാഷ് |
460 ഗ്രാം |
മേല്‍വളം(ഒരുമാസം കഴിഞ്ഞു) |
480 ഗ്രാം |
യൂറിയ ( തവണകളായി) |
|
വിത്തു പാകി 30-45 ദിവസമേത്തുമ്പോള്‍ വിളവെടുപ്പ് ആരംഭിക്കാം.ഒന്നിടവിട്ട ദിവസങ്ങളില്‍ കായ്കള്‍ പറിചെടുക്കാം.പൂര്‍ണ വളര്‍ച്ചയെത്തിയതും വളര്‍ച്ചമുറ്റി നാരുവയ്ക്കാത്തതുമായ കായ്കള്‍ പറിചെടുക്കുവാന്‍ ശ്രദ്ധിക്കണം.പൂവിരിഞ്ഞ് 4-6 ദിവസങ്ങള്‍കൊണ്ട് കായ്കള്‍ക്ക് ശരിയായ വലിപ്പം വയ്ക്കുന്നു.5-6 ദിവസം മുതല്‍ കായില്‍ നാരുവയ്ക്കാന്‍ തുടങ്ങുകയും ഏതാണ്ട് 9 ദിവസമെത്തുമ്പോള്‍ കായില്‍ മുഴുവന്‍ നാര് ഉണ്ടായി കഴിഞ്ഞിരിക്കും.
ഉഷ്ണകാല വിളയായ വെണ്ട 18 ഡിഗ്രീ മുതല്‍ 35 ഡിഗ്രീ വരെയുള്ള താപനിലയില്‍ വളരുമെങ്കിലും 25 ഡിഗ്രീക്കും 30 ഡിഗ്രീക്കും ഇടക്കുള്ള താപനിലയാണ് ഏറ്റവും അനുയോജ്യം .