ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കുന്നത് : ശക്തി,മുക്തി,അനഘ, വിജയ്
അത്യുല്‍പാദന ശേഷിയുള്ള ഇനം : പൂസ റുബി
നനച്ചുകൊടുക്കുന്ന വിളയാണെങ്കില്‍ ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ പറിച്ചു നടുക.
ഒരു മാസം പ്രായമുള്ള തൈകള്‍.
തവാരണ
തുറസ്സായ സ്ഥലത്ത് 100 സെ:മി വീതിയിലും സൗകര്യപ്രദമായ നീളത്തിലും മേല്‍മണ്ണും നല്ലപോലെ അഴുകിയ ജൈവവളവും ഉപയോഗിച്ച് തടങ്ങളെടുക്കുക.വിത്ത് വിതച്ചതിനു ശേഷം പച്ചിലകള്‍ ഉപയോഗിച്ച് പുതയിട്ടുകൊടുക്കുകയും ദിവസവും രാവിലെ നനച്ചു കൊടുക്കുകയും വേണം.വിത്ത് മുളച്ച ഉടനെ പുത നീക്കുകയും വേണം. പറിച്ചു നടുന്നതിന്റെ ഒരു ആഴ്ച്ച മുമ്പ് നന നിര്‍ത്തുക്കുകയും പറിച്ചു നടന്നുതന്റെ തലേദിവസം നല്ലപോലെ നനക്കുകയും വേണം.പ്രോ-ട്രേകളിലും തൈകള്‍ ഉണ്ടാക്കാവുന്നതാണ്.ട്രേകളില്‍ ചകിരിച്ചോറും വെര്‍മികമ്പോസ്റ്റും തുല്യഅളവില്‍ നിറച്ചു ഓരോ കുഴിയിലും ഓരോ വിത്ത് ഇടുക.
നിലമൊരുക്കല്‍
നിലം നന്നായി കിളചൊരുക്കി കളകള്‍ നീക്കം ചെയ്തു നിരപ്പാക്കുക.നിര്‍ദ്ദിഷ്ട അകലത്തില്‍ (60 സെ:മി x 60 സെ:മി) അകലത്തില്‍ നടെണ്ടാതാണ്.
വേനല്‍ക്കാലത്ത് 3-4 ദിവസത്തെ ഇടവേളകളില്‍ നന്നായി നനക്കേണ്ടതാണ്.
സെന്റിന് 100 കിലോ ജൈവവളം 325 ഗ്രാം യൂറിയ, 900 ഗ്രാം മസ്സൂറിഫോസ് , 80 ഗ്രാം പൊട്ടാഷ് എന്നിവ അടിവളമായും, 150 ഗ്രാം യൂറിയ 80 ഗ്രാം പൊട്ടാഷ് 20-30 ദിവസത്തിനുശേഷവും, 325 ഗ്രാം യൂറിയ രണ്ടു മാസത്തിനു ശേഷവും നല്‍കണം
തക്കാളിക്ക് കരുത്തു കുറവായതിനാല്‍ കമ്പുകള്‍ നാട്ടി ഇവയ്ക്ക്താങ്ങുകൊടുക്കണം. താങ്ങു കൊടുക്കുതുവഴി കൂടുതല്‍ വിളവ് ലഭിക്കുതിനും കായ്കള്‍ മണ്ണില്‍പ്പറ്റി കേടാകാതിരിക്കാനും സഹായിക്കും. ചെടിയില്‍ കായ്കള്‍ നന്നായിയ പിടിക്കണമെങ്കില്‍ ആവശ്യമില്ലെുന്നു തോന്നുന്ന ചെറുശിഖരങ്ങള്‍ മുറിച്ചുനീക്കണം.
വിളവെടുക്കാനുള്ള കാലയളവ്,തക്കാളിയുടെ ഇനം ,കൃഷിരീതി ,കാലാവാസ്ഥ,മണ്ണിന്‍റെ സവിശേഷതകള്‍ ഇവയെ
ആശ്രയിച്ചിരിക്കുന്നു.തക്കാളിയുടെ പച്ച നിറം മാറി മഞ്ഞയായി വരുന്ന സമയത്ത് അവ പറിച്ചെടുത്ത് പെട്ടിയില്‍
അടുക്കി ,വിലപനക്കായി അയയ്ക്കാവുന്നതാണ്.ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ ഉപയോഗിക്കാനോ തൊട്ടടുത്തുള്ള
മാര്‍ക്കറ്റില്‍ വില്പനക്കോ ആണെങ്കില്‍ മുഴുവനായി പഴുത്ത കായകളും എടുക്കാം.