മുടിക്കോട്, അരുണിമ,സൗഭാഗ്യ.
സാലഡ് വെള്ളരികള്‍ : പൂസ ശീതള്‍,പോയ്ന്‍സെറ്റെ
ജനുവരി – മാര്‍ച്ച്, സെപ്റ്റംബര്‍ - ഡിസംബര്‍.
വിത്ത് :2-3 ഗ്രാം/സെന്റ്
നടാനായി 60 സെ:മി വ്യാസവും 30 -45 സെ:മി, താഴ്ചയുള്ള കുഴികള്‍ 2 X 1.5 മീറ്റര്‍ അകലത്തില്‍ എടുക്കുക.കുഴി ഒന്നിന് 10 കിലോ ജൈവവളം ചേര്‍ത്തതിനു ശേഷം വിത്ത് പാകം,ഓരോ കുഴിയിലും 4-5 വിത്ത് വീതം 2 സെ:മി ആഴത്തില്‍ പാകേണ്ടാതാണ്.മൂന്നില പ്രായമാകുമ്പോള്‍ രണ്ടോ മൂന്നോ തൈകള്‍ മാത്രം നിലനിര്‍ത്തി മറ്റുള്ളവ പിഴുതു മാറ്റണം. വള്ളികള്‍ പടര്‍ന്നു തുടങ്ങുമ്പോള്‍ പന്തലിട്ടു കൊടുക്കണം.
വളര്‍ച്ചയുടെ ആദ്യകാലഘട്ടങ്ങളില്‍ 3 -4 ദിവസത്തെ ഇടവേളകളില്‍ നനക്കേണ്ടതാണ്. പൂവിടുമ്പോഴും കായ്ക്കുമ്പോഴും ഒന്നിടവിട്ട് ദിവസങ്ങളില്‍ നനയ്ക്കണം. വള്ളികള്‍ പന്തലിലോ, തറയിലോ പടര്‍ത്താവുതാണ്.
വളപ്രയോഗം നടത്തുമ്പോള്‍ കളയെടുക്കലും മണ്ണ് ഇളക്കലും നടത്തേണ്ടതാണ്. മഴക്കാലത്ത് മണ്ണ് കൊത്തി കിളയ്ക്കല്‍ നടത്തേണ്ടതാണ്
അടിവളം (ഒരു സെന്‍റിന്) |
|
ജൈവവളം |
100 കിലോ |
യൂറിയ |
300 ഗ്രാം |
മസ്സൂറിഫോസ് |
500 ഗ്രാം |
പൊട്ടാഷ് |
170 ഗ്രാം |
മേല്‍വളം (ഒരു സെന്‍റിന് ) |
|
യൂറിയ |
300 ഗ്രാം (150 ഗ്രാം വള്ളിപടരുന്ന സമയത്തും പകുതി പൂവിടുന്ന സമയത്തും) |
വെള്ളരിയില്‍ വിത്ത് പാകി 45-55 ദിവസം കഴിയുമ്പോള്‍ ഇനത്തിന്റെ സ്വഭാവമനുസരിച്ച് ആദ്യ വിളവെടുപ്പ് നടത്തേണ്ടതാണ്.വിളവെടുക്കാന്‍ താമസിച്ചാല്‍ അത് പിന്നീടുള്ള പെണ്‍പൂക്കളുടെ ഉത്പാദനത്തേയും കായയുടെ വളര്‍ച്ചയെയും വിളവിനെയും പ്രിതികൂലമായി ബാധിക്കും.5-7 ദിവസം ഇടവിട്ട് വിളവെടുപ്പ് നടത്താം.എന്നാല്‍ കണിവെള്ളരിക്ക മൂത്തശേഷമാണ് വിളവെടുക്കുന്നത്.കറിവയ്ക്കാന്‍ അല്‍പ്പം മൂപ്പ് കുറഞ്ഞവയും ഉപയോഗിക്കാമെങ്കിലും കൂടുതല്‍ കാലം സൂക്ഷിച്ചു വച്ച് ഉപയോഗിക്കാന്‍ നല്ലത് പോലെ മൂത്തുപഴുത്ത കായ്കള്‍ മാത്രമേ എടുക്കാവൂ.