info@krishi.info1800-425-1661
Welcome Guest

Variety

കെ.എ.യു ലോക്കല്‍ .ഇന്ദു.

 

Season (planting time)

കുമ്പളം അഥവാ, ആഷ്‌ഗോഡ് ജനുവരി - മാര്‍ച്ച്, സെപ്തംബര്‍ - ഡിസംബര്‍ കാലങ്ങളില്‍ നന്നായി കൃഷി ചെയ്യാവുന്നതാണ്.  മഴക്കാലത്ത് കൃഷിചെയ്യുമ്പോള്‍ മേയ് – ജൂണ്‍ മാസങ്ങളില്‍ ലഭിക്കുന്ന  ആദ്യത്തെ 34 മക്കുശേഷം വിത്ത് നടാവുന്നതാണ്

Planting materials

വിത്തിന്റെ തോത് : 3-4 ഗ്രാം/സെന്റ്‌.

Methods of planting

നിലം ഒരിക്കല്‍

30-45 സെന്റിമീറ്റര്‍ ആഴത്തിലും 60 സെന്റിമീറ്റര്‍ വ്യാസത്തിലുമുള്ള കുഴികള്‍ 4.5*2 മീറ്റര്‍ അകലത്തില്‍ എടുത്ത് അതില്‍ കാലിവളവും രാസവളവും മേല്‍മണ്ണും കൂട്ടികലര്‍ത്തിയ മിശ്രിതം നിറക്കേണ്ടതാണ്.

നടീല്‍

കുഴി ഒന്നില്‍ 4-5 വിത്ത് വീതം നടനം.നട്ട് 2 ആഴ്ച്ചക്കു ശേഷം ആരോഗ്യമില്ലാത്ത തൈകള്‍ നീക്കം ചെയ്ത് നല്ല 3 തൈകള്‍ നിലനിര്ത്തണം .

Irrigation

   വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ 3-4 ദിവസത്തെ ഇടവേളയില്‍ നനയ്ക്കണം. പൂവിടുന്ന സമയത്തും  കായ്ക്കുന്ന  സമയത്തും ഒന്നിവിട്ട് ദിവസങ്ങളില്‍ നനക്കേണ്ടതാണ്.  പടരുന്നതിനായി നിലത്ത് ഉണങ്ങിയ മരച്ചില്ലകള്‍ വിരിക്കാവുന്നതാണ്.  വളപ്രയോഗം നടത്തുമ്പോള്‍ കളയെടുക്കലും, മണ്ണിളക്കലും നടത്തണം.  മഴക്കാലത്ത് മണ്ണ് കിളച്ചു കൊടുകൊടുക്കേണ്ടതാണ്.

Fertilizer

             അടിവളം (ഒരു സെന്‍റിന്)

ജൈവവളം

100 കിലോ

യൂറിയ

300 ഗ്രാം

മസ്സൂറിഫോസ്

500 ഗ്രാം

പൊട്ടാഷ്

170 ഗ്രാം

             മേല്‍വളം (ഒരു സെന്‍റിന് )

യൂറിയ

300 ഗ്രാം (150 ഗ്രാം വള്ളിപടരുന്ന സമയത്തും പകുതി 150 ഗ്രാം  പൂവിടുന്ന സമയത്തും)

Harvesting

ഉടനെ പാകം ചെയ്തുപയോഗിക്കുവാനാണെങ്കില്‍ ഇളം പ്രായത്തില്‍ തന്നെ മത്തന്‍ വിളവെടുക്കാവുന്നതാണ്‌.വിത്ത്‌ പാകി മൂന്നുമാസമേത്തുമ്പോള്‍ ആദ്യ വിളവെടുപ്പ് നടത്താം.കായ്കള്‍ സൂക്ഷിച്ചു വച്ച് ഉപയോഗിക്കുയാണെങ്കില്‍ നല്ലത്പോലെ വിളഞ്ഞ കായ്കള്‍ വേണം പറിച്ചെടുക്കാന്‍

Value added product

Other information