ഇനങ്ങള്‍
അല്‍ഫോണ്‍സോ ,ബെനറ്റ് അല്‍ഫോണ്‍സോ, നീളം, കലപ്പാടി, ബംഗ്ലോറ, മുണ്ടപ്പ , ബംഗാനപ്പള്ളി, മല്‍ഗോവ ,പ്രിയൂര്‍, സുവര്‍ണ്ണരേഖ, മൂവാണ്ടന്‍,ചന്ദ്രക്കാരന്‍.
സങ്കരയിനങ്ങള്‍
രത്ന (നീലംxഅല്‍ഫോണ്‍സോ) ഹൈബ്രിഡ് 45(ബെനറ്റ് അല്‍ഫോണ്‍സോx ഹിമായുദ്ദീന്‍ )ഹൈബ്രിഡ് 87 (കലപ്പാടിx ആലമ്പൂര്‍ ബെനിഷാന്‍) ഹൈബ്രിഡ് നം :151 (കലപ്പാടി xനീലം)
ഒരു വര്‍ഷം പ്രായമായ മാവിന്‍ തൈകള്‍ കാലവര്‍ഷാരംഭത്തോടെ നട്ടാല്‍ മഴ ശക്തി പ്രാപിക്കുന്നതിന് മുമ്പ് പിടിച്ചു കിട്ടും. കനത്ത മഴക്കാലമെങ്കില്‍ ആഗസ്റ്റ് -സെപ്തംബര്‍ മാസങ്ങളില്‍ തൈ നടാം.
സ്റ്റോണ്‍ ഗ്രാഫ്റ്റിംഗ് വഴി ഒട്ടുമാവിന്‍ തൈകള്‍ വിജയകരമായി ഉണ്ടാക്കാം.
ആഗസ്റ്റ്‌മാസമാണ് തൈകളുണ്ടാക്കാന്‍ അനിയോജ്യം . മുളച്ച് 8-10 ദിവസം പ്രായമായ മൂലകാണ്ഡം(റൂട്ട് സ്റ്റോക്ക് )ത്തിലാണ് ഈ രീതിയുഇല്‍ ഗ്രാഫ്റ്റു ചെയ്യുന്നത് . 4 മാസം പ്രായമായ ഒട്ടു കമ്പ് (സയോണ്‍ മാതൃവൃക്ഷത്തില്‍ നിന്നും തെരഞ്ഞെടുക്കണം ഗ്രാഫ്റ്റിംഗിന് 10 ദിവസം മുമ്പ് ഒട്ടുകമ്പിന്റെ ഇലകള്‍ മുറിച്ചു നീക്കണം . 8 സെ.മീ. ഉയരത്തില്‍ മുറിച്ചു നീക്കിയ സ്റ്റോക്ക് തൈയില്‍ ഒട്ടിക്കുന്നതാണ് കൂടുതല്‍ വിജയകരമായി കാണുന്നത് . 1-2 മാസം പ്രായമുള്ള സ്റ്റോക്ക് തൈയില്‍ ചെയ്യുന്ന സോഫ്റ്റ് വുഡ് ഗ്രാഫ്റ്റിംഗ് രീതിയോ 10-12 മാസം പ്രായമുള്ള സ്റ്റോക്ക് തൈയില്‍ ചെയ്തു വരുന്ന അപ്രോച്ച് ഗ്രാഫ്റ്റിംഗ് രീതിയോ അനുവര്‍ത്തിക്കാം. ഗ്രാഫ്റ്റുകളില്‍, കൊളിറ്റോട്ട്രിക്കം കുമിള്‍ മൂലമുണ്ടാകുന്ന ഡൈ ബാക്ക് –രോഗം 1% ബോര്‍ഡോ മിശ്രിതം തളിച്ച് നിയന്ത്രിക്കാം.
നടീലിനായി നല്ല ഒട്ടുതികള്‍ തെരഞ്ഞെടുക്കുക . നടീലിന് ചതുര രീതിയോ ഷട്ഭുജ രീതിയോ അവുവര്ത്തിക്കാം. ഇടയകലം 9 മീറ്ററോ (120-125 മരങ്ങള്‍ /ഹെക്ടര്‍ ആവശ്യത്തിന് ( പൂണിംഗ് നല്‍കണം) നടീലിന് ഒരു മാസം മുന്പ് ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികളെടുക്കുക. കുഴികളില്‍ ചുറ്റുമുള്ള തറ നിരപ്പിനെക്കാളുമുയര്‍ന്നു മേല്മണ്ണും 10 കിലോ കമ്പോസ്റ്റോ , കാലിവളമോ ചേര്‍ത്ത് നിറയ്ക്കുക. തൈകള്‍ പോളിത്തീന്‍ കവറുകളിലുണ്ടായിരുന്ന ആഴത്തില്‍ കുഴിയില്‍ നടണം . വൈകുന്നേരം സമയങ്ങളില്‍ നടുന്നതാണ് നല്ലത് . ഏറെ താഴ്ത്തി നടരുത് . ഒട്ടുസന്ധി മണ്ണിനു മുകളിലാണെന്ന് ഉറപ്പു വരുത്തുക . തൈകള്‍ ഉലയാതിരിക്കാന്‍ നട്ടയുടന്‍ തന്നെ തൈയുടെ അടുത്ത് കുറ്റി നാട്ടി തൈ അതിനോട് ചേര്‍ത്ത് കെട്ടണം . ആവശ്യമെങ്കില്‍ തണല്‍ നല്‍കുക.
ജൈവ രീതിയില്‍ മാവ് കൃഷി ചെയ്യുമ്പോള്‍ , കാലിവളമൊ , കമ്പോസ്റ്റോ 50-100 ഗ്രാം പി .ജി.പി.ആര്‍ മിശ്രിതം 1-മായി ചേര്‍ത്ത് ഒന്നാം വര്‍ഷം മുതല്‍ കൊടുക്കണം. മാവ് വളരുന്നതനുസരിച്ച് വളത്തിന്റെ അളവ് കൂട്ടിക്കൊടുക്കണം .
മരങ്ങളുടെ പ്രായം (വര്‍ഷം) |
കാലിവളം /കമ്പോസ്റ്റ് (കിലോഗ്രാം/മരം/വര്‍ഷം |
1-2 |
15 |
3-5 |
30 |
6-7 |
50 |
8-10 |
75 |
10വര്‍ഷത്തിനു മുകളില്‍ |
100 |
കാലിവളത്തിനോ , കമ്പോസ്റ്റിനോ പകരം പൂര്‍ണ്ണമായോ ഭാഗികമായോ മണ്ണിര കമ്പോസ്റ്റ് ഉപയോഗിക്കാം .
മരമൊന്നിന് പച്ചില വളം (25 കിലോഗ്രാം) പിണ്ണാക്ക് (10 കിലോഗ്രാം എന്നിവയും അധികമായി ചേര്‍ത്തുകൊടുക്കാം. മഴക്കാലാരംഭം മേയ് –ജൂണ്‍ മാസങ്ങളിലാണ് വളങ്ങള്‍ ചേര്‍ത്തുകൊടുക്കേണ്ടത് . തടിയില്‍ നിന്ന് ഏകദേശം 2.5-3 മീറ്റര്‍ വിട്ട് 30 സെ,മീ .ആഴത്തിലെടുത്ത ചാലുകളില്‍ വളം ചേര്‍ത്ത് കൊടുക്കാം .
നട്ട് 4-5 വര്‍ഷം വരെ വേനല്‍ക്കാലത്ത് ആഴ്ചയില്‍ രണ്ടു ദിവസം നനയ്ക്കുക. പച്ചക്കറികള്‍, മുതിര, കൈതച്ചക്ക,വാഴ എന്നിവ ആദ്യകാലത്ത്ഇടവിളയായി കൃഷി ചെയ്യാം. ജൂണിലും ഒക്ടോബറിലും കിളച്ചോ ഉഴുതോ മറ്റിടപ്പണികള്‍ ചെയ്യാം. കായ് പൊഴിച്ചില്‍തടയുന്നതിനും ഉത്പ്പാദനം കൂട്ടുന്നതിനും കായ്പിടിച്ചു തുടങ്ങിയ ശേഷം 10-15 ദിവസത്തെ ഇടവേളകളില്‍ നനച്ചുകൊടുക്കുക .