മത്തന്‍ ജാനുവരി - മാര്‍ച്ച്, സെപ്തംബര്‍ - ഡിസംബര്‍ കാലങ്ങളില്‍ നന്നായി കൃഷിചെയ്യാവുന്നതാണ്. മഴക്കാലത്ത് കൃഷിചെയ്യുമ്പോള്‍ മേയ്-ജൂണ്‍ മാസകാലയളവിലെ ആദ്യത്തെ 2-3 മഴയ്ക്കു ശേഷം വിത്ത് നടാവുതാണ്
വിത്ത് : 4-6 ഗ്രാം /സെന്റ്
നിലം ഒരുക്കല്‍
30-45 സെന്റിമീറ്റര്‍ ആഴത്തിലും, 60 സെന്റീമീറ്റര്‍ വ്യാസത്തിലും ഉള്ളകുഴികള്‍ 4.5*2 മീറ്റര്‍ അകലത്തില്‍ എടുത്ത് കുഴികളില്‍ കാലിവളവും, രാസവളവും, മേല്‍മണ്ണും കൂട്ടികലര്‍ത്തിയ മിശ്രിതം നിറക്കണം.
നടീല്‍
കുഴി ഒന്നിന് 4-5 വിത്ത് വീതം നടണം. നട്ട് രണ്ടാഴ്ചയ്ക്കുശേഷം ആരോഗ്യമില്ലാത്ത ചെടികള്‍ നീക്കം ചെയ്ത് കുഴി ഒന്നില്‍ല്‍ 3 ചെടികള്‍ വീതം നിലനിര്‍ത്തണം.
വേനല്‍ക്കാലത്ത് ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ ജലസേചനം ആവശ്യമായി വരും.വേനല്‍കാലത്ത് തടങ്ങളില്‍ വയ്ക്കോല്‍ കൊണ്ട് പുതയിടുന്നത് മണ്ണിലെ ഈര്പ്പം നിലനിര്‍ത്താനും അതുവഴി വിളവ് വര്‍ദ്ധിപ്പിക്കാനും സഹായിക്കും
അടിവളം (ഒരു സെന്‍റിന്) |
|
ജൈവവളം |
100 കിലോ |
യൂറിയ |
300 ഗ്രാം |
മസ്സൂറിഫോസ് |
500 ഗ്രാം |
പൊട്ടാഷ് |
170 ഗ്രാം |
മേല്‍വളം (ഒരു സെന്‍റിന് ) |
|
യൂറിയ |
300 ഗ്രാം (150 ഗ്രാം വള്ളിപടരുന്ന സമയത്തും പകുതി പൂവിടുന്ന സമയത്തും) |
വേനല്‍ക്കാലത്ത് ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ ജലസേചനം ആവശ്യമായി വരും.വേനല്‍കാലത്ത് തടങ്ങളില്‍ വയ്ക്കോല്‍ കൊണ്ട് പുതയിടുന്നത് മണ്ണിലെ ഈര്പ്പം നിലനിര്‍ത്താനും അതുവഴി വിളവ് വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
ഉടനെ പാകം ചെയ്തുപയോഗിക്കുവാനാണെങ്കില്‍ ഇളം പ്രായത്തില്‍ തന്നെ മത്തന്‍ വിളവെടുക്കാവുന്നതാണ്.വിത്ത് പാകി മൂന്നുമാസമേത്തുമ്പോള്‍ ആദ്യ വിളവെടുപ്പ് നടത്താം.കായ്കള്‍ സൂക്ഷിച്ചു വച്ച് ഉപയോഗിക്കുയാണെങ്കില്‍ നല്ലത്പോലെ വിളഞ്ഞ കായ്കള്‍ വേണം പറിച്ചെടുക്കാന്‍.