പ്രധാനപ്പെട്ട ഇനങ്ങള്‍ ഡുഗ്ഗി രാല,തെക്കൂര്പെട്ട,, സുഗന്ധം, കോടൂര്‍, ആര്മൂര്‍, ആലപ്പുഴ,സുവര്‍ണ്ണ ,സുഗുണ,സുദര്‍ശന,പ്രഭ, പ്രതിഭ,കാന്തി ,ശോഭ ,സോനാ ,വര്‍ണ്ണ എന്നിവയാണ്
ഏപ്രില്‍-മേയ് മാസങ്ങളില്‍ ഒന്നോ , രണ്ടോ നല്ല മഴ ലഭിക്കുന്നതോടെ മഞ്ഞള്‍ നടാം.
മാതൃ പ്രകന്ദങ്ങളും (തട) ലഘു പ്രകന്ദങ്ങളും നടാവുപയോഗിക്കാം. നല്ല മുഴുത്തതും രോഗബാധയില്ലാത്തതുമായ വിത്ത് വേണം തെരഞ്ഞെടുക്കുവാന്‍ . ചാണകവും ചെളിയും കൊണ്ട് മെഴുകിയ കുഴികളില്‍ സൂക്ഷിച്ചു വയ്ക്കാം
നേരത്തെ തയ്യാറാക്കിയിട്ടുള്ള വാരങ്ങളില്‍ 25x25 സെ.മീ. അകലത്തില്‍ ചെറിയ കുഴികളെടുത്ത് മുകളിലേക്ക് മുള വരത്തക്കവിധം പ്രകന്ദനങ്ങള്‍ നട്ട് മണ്ണോ ഉണങ്ങിയ ചാണകപ്പോടിയോ കൊണ്ട് മൂടുക. . ഹെക്ടറിന് 2000-2500 കി.ഗ്രാം.വിത്ത് വേണ്ടി വരും.
ജൈവ വളം/കമ്പോസ്റ്റ് അടിവളമായി 35 ടണ്ണ്‍ ഹെക്ടറിന് എന്നാ തോതില്‍ നിലം ഒരുക്കുന്ന അവസരത്തിലോ നട്ടതിനു ശേഷം തടങ്ങളിലോ ചേര്‍ത്ത് കൊടുക്കുക. അതിനു ശേഷം ഹെക്ടറിന് 3 ടണ്ണ്‍ വീതം നട്ട് 30 ദിവസത്തുന്‍ ശേഷവും നട്ട് 60 ദിവസത്തിന് ശേഷവും നല്‍കുക. കൂടാതെ ചാരം ഹെക്ടറിന് 125 കിലോഗ്രാം നട്ട് 30 ദിവസത്തിനു ശേഷവും 125 കിലോഗ്രാം നട്ട് 60 ദിവസത്തിനു ശേഷവും വല്കുക. ജൈവ വളവും+ട്രൈക്കോഡര്‍മ്മ +വേപ്പിന്‍ പിണ്ണാക്ക് മിശ്രിതം കുഴി ഒന്നിന് 100 ഗ്രാം എന്ന തോതിലും നടുന്ന അവസരത്തില്‍ ചേര്‍ത്ത് കൊടുക്കുക. വെര്‍മ്മി കമ്പോസ്റ്റോ ചകിരിച്ചോര്‍ കമ്പോസ്റ്റോ ലഭ്യതയനുസരിച്ച് കുറഞ്ഞ അളവില്‍ ജൈവ വലതിനു പകരമായി നല്കാവുന്നതാണ്.
നട്ട ഉടനെ തന്നെ പച്ചില കൊണ്ട് നല്ലവണ്ണം പുതയിടണം. ഒരു ഹെക്ടറിന് 15 ടണ്‍ പച്ചില വേണ്ടിവരും . വീണ്ടും 7.5 ണ്‍ പച്ചില കൊണ്ട് 45—60 ദിവസം കഴിഞ്ഞതും 7.5 ട ണ്‍ ഉപയോജിച്ചു 90-12- ദിവസം പുതയിടണം .
നട്ട് 60,120,150 ദിവസം കഴിയുമ്പോള്‍ കളയെടുപ്പ് നടത്തണം . 60 ദിവസം കഴിഞ്ഞ് കളയെടുത്തത്തിനു ശേഷം നിര്‍ബ്ബന്ധമായും മണ്ണു കൂട്ടിക്കൊടുക്കെണ്ടതുണ്ട് . കളകള്‍ പുതയിടുന്നതിനായി ഉപയോഗിക്കാവുന്നതാണ്.
വിളവെടുപ്പിന്റെ സമയം ഇനത്തെ ആശ്രയിച്ചിരിക്കും. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് വിളവെടുപ്പ് കാലം. മൂപ്പ് കുറഞ്ഞ ഇനങ്ങള്‍ 7-8 മാസമാകുമ്പോഴും മധ്യകാലമൂപ്പുള്ളവ 8-9 മാസമാകുമ്പോഴും ദീര്‍ഘകാലമൂപ്പുള്ള ഇനങ്ങള്‍ 9-10 മാസമാകുമ്പോഴും വിളവെടുക്കാം.