പന്നിയൂര്‍-1,പന്നിയൂര്‍ -2,പന്നിയൂര്‍ -3,പന്നിയൂര്‍ -4.പന്നിയൂര്‍ -5,പന്നിയൂര്‍ -6.പന്നിയൂര്‍ -7,ശുഭകര,ശ്രീകര,പഞ്ചമി.
ദ്രുതവാട്ടത്തെ ചെറുത്തു നില്ക്കുന്ന ഇനങ്ങള്‍ - ഐ.ഐ.എസ്.ആര് ശക്തി,ഐ.ഐ.എസ്.ആര് തേവം.
തണലിനെ ചെറുത്ത് നില്കുന്ന ഇനങ്ങള്‍ - പന്നിയൂര്‍-2,പന്നിയൂര്‍4,പന്നിയൂര്‍-5
മണ്‍സൂണ്‍ ആരംഭത്തോടെയാണ് കുരുമുളക് തൈകള്‍ നടെണ്ടത് .
നടീലിനുള്ള വള്ളികള്‍
ഉത്പാദനക്ഷമമായ ആരോഗ്യമുള്ള, ഊർജ്ജ്വസ്വലമായ, വള്ളികളിൽ നിന്നാവണം നടീലിനുള്ള വള്ളികൾ ശേഖരിക്കേണ്ടത്. ഇടമുട്ടിൽ ധാരാളം വേരുകളുള്ള 29 ഇഞ്ച് നീളത്തിൽ വള്ളികൾ മുറിക്കുക. പടർന്നുകയറുന്ന വള്ളികളിൽ നിന്നുവേണം നടീൽ വസ്തു. തിരിയുണ്ടാകുന്ന ശാഖകൾ വളർത്തിയാൽ ചിലപ്പോൾ കുറ്റി സ്വാഭാവം ഉണ്ടാകാം. എന്നാലും കുറ്റി കുരുമുളക് തൈ പിടിപ്പിക്കാൻ ഇതാണ് ഉപയോഗിക്കുന്നത്.
പരമ്പരാഗത രീതി
ഉത്പാദനക്ഷമത കൂടിയ, ആരോഗ്യമുള്ള വള്ളികളിൽ നിന്നു പടരുന്ന മുളകൾ കടക്കൽ മരവടികൾ ഉറപ്പിച്ച് ചുറ്റിവക്കുന്നു. ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ ഇത് മുറിച്ചെടുത്ത് ഇലകൾ വെട്ടികളഞ്ഞ് പോളിത്തീൻ ബാഗുകളിലോ ഞാറ്റടികളിലോ നട്ട് ഇടക്കിടക്ക് നനച്ച് വേരു പിടിപ്പിക്കുന്നു. ഇങ്ങിനെ ചെയ്യുന്ന തൈകൾ മെയ് -ജൂൺ മാസങ്ങളിൽ നടാൻ കഴിയുന്നു.
അതിവേഗംവര്ദ്ധിക്കുന്ന രീതി
വളരെ ഫലപ്രദമായ ഒരു രീതിയാണിത്. ഇന്ത്യയിൽ നിന്ന് സ്വീകരിച്ച് ശ്രീലങ്കയിൽ നവീകരിക്കപ്പെട്ടതാണ് ഈ രീതി. 45 സെ.മി ആഴത്തിലും 30 സെ.മി വീതിയിലും സൗകര്യപ്രദമായ നീളത്തിൽ ചാലുകൾ കീറുന്നു. വേരു പിടിക്കാനാവശ്യമായ വസ്തുക്കൾ വനമണ്ണ് (?), മണൽ ഫാംയാർഡ്മാന്വർ എന്നിവ 1:1:1 എന്ന അനുപാതത്തിൽ നിറക്കുന്നു.1.25-1.50 മീറ്റർനീളത്തിൽ 8-10 മീറ്റർ വ്യാസത്തിലുള്ള പി.വി.സി പൈപ്പുകളോ, മുളയുടെ മുറിച്ചെടുത്ത തണ്ടുകളോ 30സെ.മി അകലത്തിൽ 45 ഡിഗ്രി ചരിവിൽ താങ്ങായി വച്ച് കൊടുക്കുക.
വേരു പിടിപ്പിച്ച തണ്ടുകൾ ചാലുകളിൽ ഒരു മുളം തണ്ടിൽ ഒന്ന് എന്ന ക്രമത്തിൽ നടുന്നു. മുളം തണ്ടിന്റെ അടിഭാഗം വേരു പിടിക്കാൻ ആവശ്യമായ മിശ്രിതം നിറക്കുക. ( ചകിരിച്ചോറും ഫായാർഡ്മാന്വറും 1.1 എന്ന അനുപാതത്തിൽ) വളരുന്ന കുരുമുളകു വള്ളി വാഴനാരുപയോഗിച്ച് നോഡുകൾ വേരുപിടിപ്പിക്കുന്ന മിശ്രിതത്തിൽ തൊട്ടിരിക്കുന്ന രീതിയിൽ കെട്ടിവയ്ക്കുന്നു. പതിവായി ജലസേചനം നടത്തുന്നു. തണ്ടുകൾ വളരുന്നതനുസരിച്ച് വേരുപിടിപ്പിക്കുന്ന മിശ്രിതം കൊണ്ട് മുളം തണ്ട് നിറക്കുന്നു. 1 കി.ഗ്രാം യൂറിയ, 0.75 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 0.5കി.ഗ്രാം മുറേറ്റ് ഓഫ് പൊട്ടാഷ്, 0.25കി.ഗ്രാം മാഗ്നീഷ്യം സൾഫേറ്റ് എന്നിവ 250 ലിറ്റർ വെള്ളത്തിൽ കലക്കി 0.25 ലിറ്റർ ഒരു തണ്ടിന് എന്ന ക്രമത്തിൽ മാസത്തിലൊരിക്കൽ ചേർത്തു കൊടുക്കുന്നു. മൂന്നോ -നാലോ മാസം കഴിയുമ്പോഴത്തേക്കും കുരുമുളകു വള്ളിയിൽ വളർന്നു മുകളിലെത്തും.
മുറിച്ചെടുത്ത ഓരോ തണ്ടും ഫ്യൂമിഗേറ്റഡ് പോട്ടിംങ്ങ് മിശ്രിതം നിറച്ച പോളിത്തീൻ ബാഗുകളിൽ നടുന്നു. ട്രൈക്കോഡെർമ 1 ഗ്രാം വി.എ.എം 100 ലിറ്റർ വെള്ളത്തിൽ 1കി.ഗ്രാം മണ്ണിൽ ചേർത്ത് മിശ്രിതത്തിൽ ഇട്ടു കൊടുക്കുന്നു. ആക്സിൽ മണ്ണിനു മുകളിലായിരിക്കാൻ ശ്രദ്ധിക്കണം.
പോളിത്തീൻ ബാഗുകൾ തണുത്ത ഈർപ്പമുള്ള സ്ഥലത്ത് വക്കുന്നു. 200 ഗേജിന്റെ പോളിത്തീൻ ഷീറ്റ് വച്ച് മൂടി ഈർപ്പം നിലനിർത്തുന്നു. 3 ആഴ്ചയാവുമ്പോഴേക്കും കുരുമുളക് വള്ളി വളർന്നു തുടങ്ങുന്നു. അപ്പോൾ മൂടിയിരിക്കുന്ന പോളിത്തീൻ ബാഗ് മാറ്റി തണലിൽ സൂക്ഷിക്കുന്നു. ഈ വീതിയുടെ മേ? എന്നു പറയുന്നത് ഒരേ സമയം വളരെയധികം വേരുപിടിപ്പിച്ച തൈകൾ ഉണ്ടാക്കിയെടുക്കാൻ (1:40) കഴിയുന്നു. എന്നതും ധാരാളം വേരുപിടിച്ച തൈകളുമാണ് ഈ തൈകൾ കൃഷിയിടത്തിൽ അതിവേഗം ഊർജ്ജ്വസ്വലമായി വളരുന്നു.
ചാലുരീതി
ലളിതവും, ചിലവുകുറഞ്ഞതും എന്നാൽ ഫലപ്രദവും ആയ ഒരു രീതിയാണിത്. കൃഷിയിടത്തിൽ വളരുന്ന കുരുമുളക് വള്ളികളിൽ നിന്നും പടരുന്ന മുളകൾ ശേഖരിച്ച് വേരു പിടിപ്പിക്കുന്ന ഒരു രീതിയാണിത്. തണുപ്പും തണലുമുള്ള സ്ഥലത്ത് 2 മീ ഃ 1 മീ ഃ 0.5 മീ വലുപ്പത്തിൽ കുഴികൾ എടുക്കുക. 8-10 സെ.മി നീളമുള്ള ഒറ്റ ഒറ്റമുട്ടുകൾ ഇലകൂമ്പോടെ പടരുന്ന മുകളിൽ നിന്നും ശേഖരിച്ച് പോളിത്തീൻ ബാഗിൽ നടുന്നു. 25 സെമി ഃ 15 സെ.മി വലുപ്പമുള്ള 200 ഗേജിന്റെ പോളിത്തീൻ കവറുകൾ എടുത്ത് അതിൽ പകുതിയോളം മണ്ണും മണലും ചകിരിച്ചോറും പശുവിൻ ചാണകവും ചേർത്ത മിശ്രിതം നിറക്കണം. ഇലക്കവിൾ മണ്ണിനു മുകളിൽ വരത്തക്ക വിധം വേണം. നടേണ്ടത്. നടീൽ നടത്തിയ പോളിത്തീൻ ബാഗുകൾ കുഴികളിൽ നിരത്തിവക്കുന്നു. അതിനു ശേഷം ഒരു പോളിത്തീൻ ഷീറ്റെടുത്ത് കുഴിമൂടുന്നു. തണ്ടുകൾ ഒരു ദിവസം അഞ്ചു പ്രാവശ്യമെങ്കിലും നനച്ചു കൊടുക്കണം. നനച്ചതിനുശേഷം ഉടനെ തന്നെ ഷീറ്റെടുത്ത് കുഴിമൂടണം. രണ്ടോ മൂന്നോ തവണ കോപ്പറോക്സിക്ളോറൈഡ് ലായനി ഉപയോഗിച്ച് നട്ട തണ്ടുകൾ നനച്ചുകൊടുക്കേണ്ടതുണ്ട്. രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ തണ്ടുകൾ വേരുപിടിക്കുന്നു. അത് പോളിത്തീൻ ബാഗിലൂടെ കാണാൻ കഴിയുന്നു. വേരു പിടിച്ചു തുടങ്ങിയാൽ നനയുടെ ആവൃത്തി കുറക്കാം. ഒരു മാസത്തിനു ശേഷം ഇലക്കവിളിൽ നിന്നും പുതിയ മുളകൾ ഉണ്ടാവാൻ തുടങ്ങുന്നു. ഈ ഘട്ടത്തിൽ ഒരു മണിക്കൂർ സമയത്തേക്ക് കുഴിമൂടിയിരിക്കുന്ന പോളിത്തീൻ ഷീറ്റ് എടുത്ത് മാറ്റാവുന്നതാണ്. രണ്ടുമാസം കഴിയുമ്പോൾ തൈകൾ കുഴികളിൽ നിന്നും പുറത്തെടുത്ത് തണലിൽ വച്ച് ദിവസത്തിൽ രണ്ടുനേരവും നനച്ചുകൊടുക്കുന്നു. ( ഈ സമയത്ത് പോഷകങ്ങളടങ്ങിയ ലായനി ഇലകളിൽ തളിച്ചു കൊടുക്കുന്നത് നല്ലതാണ്. വേരുപിടിപ്പിച്ച ഈ തൈകൾ 2 1/2 മാസങ്ങൾക്കു ശേഷം കൃഷിയിടത്തിൽ നടാവുന്നതാണ്. ഈ രീതി 80-85 % വിജയകരമെന്ന് കണ്ടെത്തിയിട്ടുണ്ട്.
സെര്പെന്റെയ്ന് രീതി
കുരുമുളകിന്റെ വേരുപിടിപ്പിച്ച തൈകൾ ഉണ്ടാക്കുന്നതിനുള്ള താരതമ്യേന ചിലവു കുറഞ്ഞ രീതിയാണിത്. ഷീറ്റോ നെറ്റോ ഉപയോഗിച്ച് മേൽക്കുരകെട്ടിയ നഴ്സറി ഷെഡുകളിൽ വേരുപിടിപ്പിച്ച കുരുമുളകുതൈകൾ ഉണ്ടാക്കുന്ന രീതിയാണിത്. 500 ഗ്രാം പോട്ടിംങ്ങ് മിശ്രിതം നിറച്ച പോളിത്തീൻ ബാഗുകളിൽ മുറിച്ചെടുത്ത കുരുമുളകുവള്ളികൾ നടുന്ന രീതിയാണിത്. വളർന്ന് പുതിയ നോഡുകൾ ഉത്പാദിപ്പിച്ചു തുടങ്ങുമ്പോൾ പോളിത്തീൻ ബാഗിൽ പോട്ടിംങ്ങ് മിശ്രിതം നിറച്ചു കൊടുക്കണം. ഇത് മാതൃസസ്യം എന്നപോലെ വളരുന്ന ചെടിക്ക് പോഷണങ്ങൾ നൽകും. ഓരോ നോഡിനുമടിയിൽ പോട്ടിങ്ങ് മിശ്രിതം വച്ചു കൊടുക്കണം. തെങ്ങോലകൾ മുറിച്ചെടുത്ത് ഇതിന് ഉപയോഗിക്കാം. ഒരോ നോഡും ശ്രാദ്ധാപൂർവ്വം മിശ്രിതത്തിൽ അമർത്തിവക്കണം. ഓരോ നോഡിലും വേരു പിടിക്കാൻ തുടങ്ങുന്നു. ഇങ്ങിനെ വേരു പിടിക്കുന്ന നോഡിന്റെ താഴെ വച്ച് മുറിച്ചെടുക്കാം. മൂന്നു മാസം കൊണ്ട് 10 നോഡുകൾ നന്നായി വേരുപിടിച്ചിരിക്കും. ഇത് മുറിച്ചെടുക്കാൻ പാകത്തിലാവും. ഓരോ നോഡും വേരുവന്ന ഭാഗത്തിനു തൊട്ടു താഴെ വച്ചു മുറിച്ച് വീണ്ടും മിശ്രിതത്തിൽ താഴ്ത്തിവക്കുക. ഇത് കൂടുതൽ വേരുപിടിക്കാൻ സഹായിക്കും. പോളിത്തീൻ ബാഗ് സോളറൈഡ്സ് പോട്ടിങ്ങ് മിശ്രിതം മണ്ണ്, ഗ്രാനൈറ്റ് പൗഡർ ഇവയിലേതെങ്കിലും നിറച്ച് ഫാംയാർഡ്മാന്വറും 2:2:1 എന്ന അനുപാതത്തിൽ പോളിത്തീൻ ബാഗിൽ ഇട്ടുകൊടുക്കുന്നത്. രോഗവിമുക്തമായ തൈകൾ ഉണ്ടാവാൻ സഹായിക്കും. വേരുപിടിപ്പിച്ച തൈകളിൽ ഒരാഴ്ചക്കുള്ളിൽ തന്നെ പുതു മുളകൾ വരാൻ തുടങ്ങും. ഈ സമയം തൈകൾ 2-3 മാസം കൊണ്ട് കൃഷിയിടത്തിലേക്ക് മാറ്റിനടാവുന്നതാണ്. ഈ സമയത്ത് ദിവസവും നനക്കേണ്ടതുണ്ട്. ഈ രീതിയിൽ ശരാശരി 60 തൈകൾ ഒരു മാതൃസസ്യത്തിൽ നിന്നും ഉത്പാദിപ്പിക്കാൻ കഴിയും.
സഹായകം.
സെ സെർപെൻറ്റൈൻ രീതർപെൻറ്റൈൻ രീതി
കുഴിയുണ്ടാക്കള്
താങ്ങുസസ്യത്തിന്റെ കടക്കൽ നിന്നും 30 സെ.മി അകലത്തിൽ വടക്കുഭാഗത്തായി 50 സെ.മി വ്യാസമുള്ള കുഴികൾ മൺസൂൺ തുടങ്ങുന്നതിന് മുൻപേ എടുക്കണം. കുഴികൾ മേൽമണ്ണും ഫാംയാർഡ് മാന്വറും 5 കി.ഗ്രാം / കുഴിയൊന്നിന് എന്നതോതിൽ 150 ഗ്രാം റോക്ക് ഫോസ്ഫേറ്റും കൊണ്ട് നിറക്കുക. നടീൽ സമയത്ത് വേപ്പിൻപ്പിണ്ണാക്ക് 1 കി.ഗ്രാം ട്രൈക്കോഡെർമ 50ഗ്രാം എന്നിവയും ചേർക്കണം.
കൃഷിയിടത്തിലെ നടീല്‍
മൺസൂൺ ആരംഭത്തോടെ ഒരു കുഴിയിൽ 2-3 വേരുപിടിപ്പിച്ച തൈകൾ താങ്ങുചെടിയുടെ കടക്കൽ നിന്നും 30 സെ.മി അകലത്തിൽ വടക്കുഭാഗത്തായി നടുക. ഒരു നോഡ് മണ്ണിനടിയിലാകുന്നത് ചെടി നന്നായി മണ്ണിലുറപ്പിച്ചിരിക്കാൻ സഹായിക്കും. തൈയുടെ കടക്കൽ നന്നായി മണ്ണിട്ട് കുനയാക്കി വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. തൈകളുടെ വളരുന്ന ഭാഗം താങ്ങുചെടിയിൽ ചുറ്റി കെട്ടിവച്ചു കൊടുക്കണം.
ചെടി നല്ലവണ്ണം സൂര്യപ്രകാശം ഏൽക്കുന്ന ഭാഗത്താണെങ്കിൽ മഴലഭ്യത കുറഞ്ഞാൽ തണൽ കൊടുക്കണം. കുരുമുളക് തെങ്ങിലോ കവുങ്ങിലോ ആണ് വളർത്തുന്നതെങ്കിൽ കടക്കൽ നിന്നും 1-1.5 മീറ്റർ അകലത്തിലാണ് നടേണ്ടത്. ഒന്നോ രണ്ടോ വർഷത്തേക്ക് താൽക്കാലിക താങ്ങിൽ കുരുമുളക് വള്ളി ചുറ്റിവക്കണം. ആവശ്യത്തിനു വളർച്ച ആയാൽ വള്ളികൾക്ക് പരിക്കുപറ്റാതെ ഇതു മാറ്റി തെങ്ങിലോ കവുങ്ങിലോ ചുറ്റി കെട്ടിവച്ചുകൊടുക്കണം
പന്നിയൂര്‍-1 ഇനം കൃഷിചെയ്യുമ്പോള്‍ നവംബര്‍ -ഡിസംബര്‍ മുതല്‍ മാര്‍ച്ച് അവസാനം വരെ നനയ്ക്കുകയും മഴ തുടങ്ങുന്നത് വരെ പിന്നീട്
നനക്കാതിരിക്കുകയും ചെയ്യുന്നത് കുരുമുളകിന്റെ ഉത്പാദനം 50% വരെ വര്‍ദ്ധിക്കുമെന്ന് കണ്ടിട്ടുണ്ട്.പന്നിയൂരിലെ കാലാവസ്ഥയില്‍ 8-10
ദിവസത്തിലൊരിക്കല്‍ 100 ലിറ്റര്‍ വെള്ളം ആണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. കൊടിക്കു ചുറ്റും 75 സെന്റി മീറ്റര്‍ വ്യാസത്തില്‍ എടുത്ത തടങ്ങളില്‍
ആണ് വെള്ളം നിര്‍ത്തേണ്ടത് .ഉണങ്ങിയ ഇലകളിലോ മറ്റോ ഉപയോഗിച്ചു തടത്തില്‍ പുതയിടുന്നതും നല്ലതാണ്.
ചെടി ഒന്നിന് 10 കിലോ ജൈവവളം (ചാണകപൊടി,കമ്പോസ്റ്റ്,പച്ചിലവളങ്ങള്‍ ) മഴക്കാലത്തിനു മുമ്പായി കൊടുക്കുക.
500 ഗ്രാം കുമ്മായം ചെടി ഒന്നിന് നല്‍കുന്നത് നല്ലതാണ്.
രാസവള പ്രയോഗം
100 ഗ്രാം യൂറിയ ,270 ഗ്രാം മസ്സൂറിഫോസ്:250 ഗ്രാം പൊട്ടാഷ്
രാസവളം രണ്ടു ഘട്ടങ്ങളായിട്ടാണ് കോട്ക്കേണ്ടത് ,ആദ്യം മെയ്-ജൂണ്‍ മാസത്തിലും രണ്ടാമത്തേത് ആഗസ്റ്റ് -സെപ്തംബര്‍ മാസത്തിലും നല്‍കുക.ഒരു വര്‍ഷം പ്രായമുള്ള കുരുമുളകിന് സാധാരണ ഉപയോഗിക്കുന്നതിന്റെ മൂന്നില്‍ ഒരു ഭാഗം മാത്രം ഉപയോഗിച്ചാല്‍ മതി.
വിളവെടുപ്പ്
കുരുമുളകിന്റെ വിളവെടുപ്പ് യന്ത്ര സഹായമില്ലാതെ നേരിട്ട് നടത്തണം. എല്ലാവർക്കും അറിയാവുന്നതുപോലെ കുരുമുളകിന് രണ്ടു രീതിയിലാണ് വിപണിയിൽ ആവശ്യക്കാർ- കറുത്തതും വെളുത്തതും കറുത്ത കുരുമുളക് ഉത്പാദിപ്പിക്കുന്നതിന് കുരുമുളകിന്റെ വിളവെടുക്കുന്ന സമയം വളരെ പ്രധാനമാണ്. മഞ്ഞ നിറം വന്നു തുടങ്ങി കുലകൾ പാകമാകുന്ന സമയമാണ് ഇതിനനുയോജ്യം.
വിളവെടുപ്പ് രീതി
രണ്ടു വർഷം കൊണ്ട് കുരുമുളക് ഫലം തരാൻ തുടങ്ങുന്നു. ആദ്യ വർഷം ഫലം വളരെ കുറവായിരിക്കും എന്നാൽ മൂന്നാം വർഷം തുടങ്ങി 500 ഗ്രാം മുതൽ ഒരു കി.ഗ്രാം വരെയും 4-ാം വർഷം മുതൽ ഓരോ ചെടിയും ഒന്നു മുതൽ ഒന്നര കി.ഗ്രാം വരെ കുരുമുളകു തരാൻ തുടങ്ങുന്നു.
വിളവെടുക്കുന്ന സമയം
ഇന്ത്യയിൽ കുരുമുളകിന്റെ വിളവെടുപ്പ് ജനുവരിയിൽ തുടങ്ങി മാർച്ച് വരെ നീളും ഇതിനെ തുടർന്ന് ബ്രസീലിൽ വിളവെടുപ്പുകാലമാകും വിയറ്റ്നാമിൽ ഇന്ത്യയിൽ വിളവെടുക്കുന്ന സമയത്തു തന്നെയാണ് വിളവെടുപ്പ് വരുന്നത് അത് മെയ് -ജൂലായ് വരെ നീളുകയും ചെയ്യും
കറുത്തകുരുമുളക്
വാണിജ്യാടിസ്ഥാനത്തിൽ കുരുമുളക് ഉത്പാദിപ്പിക്കുന്നതിന് പഴുക്കാത്ത എന്നാൽ വളർച്ചയെത്തിയ കുലകളിൽ നിന്നാണ് മണികൾ ശേഖരിക്കുന്നത്. വിളവെടുത്ത കുലകൾ തവിട്ടു നിറമാവാൻ ആദ്യം കൂട്ടിയിടുന്നു. തുടർന്ന് ഉണക്കാനുള്ള നിലത്ത് മണികൾ തിരിയിൽ നിന്നും അടർത്തി പരത്തുന്നു. വെയിലത്തുണക്കുമ്പോൾ ഇടക്കിടക്ക് ഇളക്കി കൊടുക്കണം. ഒരുപോലെ ഉണങ്ങാനും നിറം ശരിയാവാനും പൂപ്പൽ ബാധിക്കാതിരിക്കാനും ഇതത്യാവശ്യമാണ്. 3-5 ദിവസത്തെ ഉണക്കുകൊണ്ട് ഈർപ്പത്തിന്റെ അളവ് 10-12 ശതമാനം വരെ ആവും.
ഉണക്കുന്നതിനു മുൻപ് കുരുമുളക് തിരികൾ ഒരു മിനിട്ട് തിളച്ച വെള്ളത്തിൽ മുക്കിയെടുക്കുന്നത് വേഗം തവിട്ടു നിറം ആകാനും വേഗം ഉണങ്ങാനും സഹായിക്കും. എല്ലാ മണികളും ഇരുണ്ട കറുപ്പ നിറമായിത്തീരാൻ മാത്രമല്ല പൂപ്പൽ ബാധ ഇല്ലാതിരിക്കാനും ഇത് സഹായിക്കും. കൂടുതൽ സമയം തിളച്ച വെള്ളത്തിലെ പരിചരണം ഇരുണ്ട നിറമാകുന്ന എൻസൈം നിർവീര്യമാകാൻ കാരണമാകും.
വെളുത്ത കുരുമുളക്
വെളുത്ത കുരുമുളക് ഉത്പാദിപ്പിക്കുന്നത് പഴുത്ത തിരിയിൽ നിന്നോ, കറുത്ത കുരുമുളകിനെ മോടി പിടിപ്പിച്ചോ ആണ്. കടും ചുവപ്പു നിറത്തിലുള്ള കുരുമുളക് തിരികൾ വിളവെടുത്ത് മണികൾ വേർപെടുത്തി ഗണ്ണിബാഗുകളിൽ നിറക്കുന്നു. ബാഗുകൾ ഒഴുക്കു കുറഞ്ഞ വെള്ളത്തിൽ ഒരാഴ്ചയോളം താഴ്ത്തി വക്കുന്നു. കുരുമുളകു മണികളുടെ പുറം തൊലി അഴുകി വിട്ടു പോകുന്നു. ബാക്കിയുള്ള പുറം തൊലി ചവിട്ടിയരച്ച് കളഞ്ഞ് നന്നായി കഴുകിയെടുത്ത് വെയിലത്തുണക്കി ഈർപ്പത്തിന്റെ അളവ് 10-12 % ആക്കി കുറച്ച് ക്രീം നിറത്തിലോ വെളുത്ത നിറത്തിലോ ആക്കുന്നു. വെളുത്ത കുരുമുളക് വൃത്തിയാക്കി അരിച്ച് തരം തിരിച്ച് ബാഗുകളിലാക്കുന്നു. 25 കി.ഗ്രാം വെളുത്ത കുരുമുളക് കിട്ടാൻ 100 കി.ഗ്രാം പഴുത്ത കുരുമുളക് തിരികൾ ആവശ്യമുണ്ട്.
മെച്ചപ്പെട്ട സി എഫ് ടി.ആർ ഐ രീതി
പാകമായതും എന്നാൽ പഴുക്കാത്തതുമായ തിരികൾ വിളവെടുത്ത് 10-15 മിനിട്ട് തിളച്ച വെള്ളത്തിൽ വച്ച് പുറം തൊലി മൃദുവാക്കുന്നു. തണുപ്പിച്ചതിനുശേഷം പുറം തൊലി മെഷീൻ ഉപയോഗിച്ചോ അല്ലാതെയോ കളയുന്നു. കഴുകി വെയിലത്തുണക്കി വെളുത്ത കുരുമുളകുണ്ടാക്കുന്നു. ഒരു തരത്തിലുമുള്ള അഴുകൽ രീതിയും പ്രയോഗിക്കുന്നില്ല എന്നതുകൊണ്ട് അസുഖകരമായ മണമൊന്നും ഉണ്ടാകുന്നില്ല. ഗാമ്പ്രദായിക രീതിയിലുണ്ടാക്കുന്ന വെളുത്ത കുരുമുളക് പൊടിച്ചാൽ വെളുത്ത പൊടിയായിരിക്കും ലഭിക്കുക എന്നാൽ ഈ പുതിയരീതിയിൽ ഉത്പാദിപ്പിക്കുന്ന വെളുത്ത കുരുമുളക് പൊടിച്ചാൽ ഇളം തവിട്ടുനിറമായിരിക്കും കാരണം സംസ്കരണ പ്രക്രിയയിൽ അന്നജത്തിന് ജലാറ്റിനൈസേഷൻ സംഭവിക്കുന്നു.
മോഡിപിടിപ്പിച്ച കറുത്ത കുരുമുളക്
വിപണിയിൽ വെളുത്ത കുരുമുളകിന്റെ ലഭ്യത കുറഞ്ഞാൽ കറുത്ത കുരുമുളക് യാന്ത്രികമായി പുറംതൊലിയിൽ വ്യത്യാസം വരുത്തി വെളുത്ത കുരുമുളകുണ്ടാക്കുന്ന രീതിയാണിത്. ഇത് രണ്ടാതരമായാണ് പരിഗണിക്കുന്നത്. വൊളടൈൽ ഓയിലിന്റെ നഷ്ടംവരാതിരിക്കാൻ കൂടുതൽ ശ്രദ്ധ ആവശ്യമുണ്ട്.
നിര്ജ്ജലീകരിച്ച പച്ചകുരുമുളക്
പാകമായ എന്നാൽ പഴുക്കാത്ത കുരുമുളകു തിരി വിളവെടുത്ത് തവിട്ടുനിറം ഉണ്ടാക്കുന്ന എൻസൈം നിർവീര്യമാക്കുന്ന രീതിയാണിത്. കുരുമുളകു തിരികൾ നിയന്ത്രിത സാഹചര്യത്തിൽ ചൂടാക്കി പരമാവധി പച്ചനിറം നിലനിർത്തുന്നു. നിർജ്ജലീകരിച്ച പച്ചകുരുമുളക് കുതിർത്താൽ പറിച്ചെടുത്ത പുതിയ പച്ച കുരുമുളകുപോലെയിരിക്കും. ഉൽപന്നത്തിന്റെ ലഭ്യത എല്ലാ സീസണിലും ഉറപ്പാക്കാം എന്നു മാത്രമല്ല ഒരു വർഷത്തേക്കു വരെ കേടുകൂടാതെയിരിക്കുകയും ചെയ്യും.
ടിന്നിലടച്ച പച്ചകുരുമുളക്
പറിച്ചെടുത്ത പച്ച കുരുമുളക് 20% വീര്യമുള്ള ബ്രിൻലായനിയിൽ സൂക്ഷിച്ച് ചൂട് ഉപയോഗിച്ച് അണുവിമുക്തമാക്കും. നിർജ്ജലീകരിച്ച കുരുമുളകിനേക്കാൾ ഇതിന് മേൻമയുണ്ടായിരിക്കും. നിറമോ ഗുണമോ മണമോ ഒന്നും നഷ്ടമാകുന്നില്ല. എന്നതും ഒരു ഗുണമേന്മയാണ്.
കുപ്പിയലടച്ച പച്ചകുരുമുളക്
പച്ചകുരുമുളക് 20% ബ്രിൻ ലായനി (100 പിപിഎം സൾഫ്യൂരിക്കാസിഡും 0.2% സിട്രിക് ആസിഡും അടങ്ങിയത്) യിൽ കേടുകൂടാതെ വക്കാം. സിട്രിക് ആസിഡിന്റെ അളവ് കൂട്ടിയാൽ തിരികൾ കറുപ്പുനിറമാകാതെയിരിക്കും.
ഉണങ്ങിയ പച്ചകുരുമുളക്
പച്ച ഇളം കുരുമുളകിൽ നിന്ന് പൂർണ്ണമായും ജലാംശം വലിച്ചെടുത്ത് (30%-40%) ൽ വാക്വം പാത്രത്തിൽ ഫ്രീസ്ചെയ്ത് സൂക്ഷിക്കുന്നതാണിത്. നിറവും സുഗന്ധവും ഗുണവും തീരെ നഷ്ടപെടാത്ത ഈ ഉൽപന്നം യാന്ത്രികമായി ഉണക്കിയതോ വെയിലത്തുണക്കിയതോ ആയ കുരുമുളകിനേക്കാൾ വിപണിയിൽ പ്രിയമേറുന്ന ഒന്നാണ്.
കുരുമുളകെണ്ണ
കറുത്ത കുരുമുളക് പൊടിച്ച് നേർത്ത പൊടിയാക്കി നീരാവി ഉപയോഗിച്ച് ഡിസ്റ്റിൽ ചെയ്ത് (2.5-3.5%) വിളറിയ പച്ചനിറമുള്ള എസ്സൻഷ്യൽ ഓയിൽ ഉത്പാദിപ്പിക്കാം പഴകുന്തോറും ഇത് വഴുവഴുപ്പുള്ളതായിത്തീരും. സുഗന്ധമായും രുചിവർദ്ധിപ്പിക്കുന്ന വസ്തുവായും ഇത് ഉപയോഗിക്കുന്നു. വെളുത്ത കുരുമുളകും ഓയിൽ ഉണ്ടാക്കാൻ ഉപയോഗിക്കാം എന്നാൽ ഓയിൽ ലഭ്യത വളരെ കുറവും വെളുത്ത കുരുമുളകിന്റെ കൂടിയ വിലയും ഇത് വാണിജ്യാടിസ്ഥാനത്തിൽ ലാഭകരമില്ലാതാക്കുന്നു.
പെപ്പെര്‍ ഓലിയോറെസിന്‍
ഓർഗാനിക് സോൾവെന്റുകളായ അസെറ്റോൺ, എത്തനോൾ, ഡൈക്ളോറോഎത്തനോൾ എന്നിവ കറുത്ത കുരുമുളകിൽ ചേർത്തുൽപാദിപ്പിക്കുന്ന എസ്സൻസ്( ഋഃ്മരി) പെപ്പർ ഒലിയോറെസിൻ - ഒരു സുഗന്ധ വ്യജ്ഞനത്തിന്റെ മണവും രുചിയും എല്ലാം തരുന്നു. ഉണങ്ങിയ കുരുമുളകിൽ 4-6% വരെ അടങ്ങിയിരിക്കുന്ന രൂക്ഷ ഗന്ധമുള്ള ആൽക്കലോയ്ഡ് ആയ പിപറൈൻ ഒലിയോറെസീനിൽ 35-50% വരെ അടങ്ങിയിരിക്കുന്നു. പറിച്ച ഉടനെയുള്ള കുരുമുളകുപയോഗിച്ച് ഒലിയോ റെസിൻ ഉത്പാദിപ്പിച്ചാൽ കടുത്ത പച്ച നിറമുള്ള കൊഴുത്ത , കട്ടിയുള്ള രൂക്ഷ സുഗന്ധമുള്ള ഉൽപന്നമാണ് ലഭ്യമാവുക. 1കി.ഗ്രാം ഒലിയോറെസിൻ നിർഗുണമായ അടിസ്ഥാനമുപയോഗിച്ച് ലായനി ഉണ്ടാക്കിയാൽ 15-20 കി.ഗ്രാം വരെ സുഗന്ധ വ്യജ്ഞനത്തിനുപകരം ഉപയോഗിക്കാം.
ധാരാളം മഴയും ചൂടുമുള്ള ഉഷ്ണ മേഖല പ്രദേശമാണ് കുരുമുളകിന്റെ വളർച്ചക്കാവശ്യം. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ പശ്ചിമ ഘട്ടത്തിന്റെ താഴ്വര പ്രദേശങ്ങളാണ് കുരുമുളക് കൃഷിക്കനുയോജ്യം. സമുദ്ര നിരപ്പിൽ നിന്ന് 1500 അടി ഉയരത്തിൽ 20 ഡിഗ്രിയിൽ വടക്കും 20 ഡിഗ്രിയിൽ തെക്കും അക്ഷാംശങ്ങൾക്കിടയിലാണ് കുരുമുളക് വിജയകരമായി വളരുന്നത്. 10 ഡിഗ്രി,സെൽഷ്യസിനും 40 ഡിഗ്രിസെൽഷ്യസിനും ഇടയിൽ ചൂടുതാങ്ങാനുള്ള ശേഷി ഈ വിളക്കുണ്ട്. 125-200 നു മിടയിൽ വാർഷ മഴ ലഭ്യതയാണ് കുരുമുളകിന് അനുയോജ്യം. 45-6.5 നു മിടയിൽ പി.എച്ച്. മൂല്യമുള്ള ഏതു തരം മണ്ണിലും കുരുമുളക് വളർത്തുന്നുണ്ടെങ്കിലും ചെമ്മണ്ണാണ് (ചെങ്കൽ മണ്ണ്) സ്വാഭാവികമായ ആവാസവ്യവസ്ഥ എഡിറ്റ് എഡിറ്റ് എഡിറ്റ്