info@krishi.info1800-425-1661
Welcome Guest
Crops » Oil Seeds » Coconut

Management and Care for Seedling

നട്ട്  ആദ്യത്തെ രണ്ടു വര്‍ഷം വേനല്‍ക്കാലത്ത് നനയ്ക്കണം .തൈ കാറ്റില്‍ ഉലയാതെ കുറ്റിയില്‍ കെട്ടി നിര്‍ത്തുക.  കളകള്‍ നീക്കിയും  കുഴിയിലേക്ക് ഒലിച്ചിറങ്ങുന്ന  മണ്ണ്‍ നീക്കിയും  ഇടയ്കിടെ കുഴികള്‍  വൃത്തിയാക്കിയിടണം.  തൈകള്‍ വളരുന്നതനുസരിച്ച്  തൈക്കുഴിയുടെ വിസ്താരം വര്‍ദ്ധിപ്പിക്കേണ്ടതാണ്‌.  കുഴിയുടെ ഉള്‍ഭാഗം  അരിഞ്ഞിറക്കി ഭാഗികമായി മുടണം . ഇങ്ങനെ ചെയ്യുന്നതുകൊണ്ട്  കുഴിയുടെ ആഴം കുറയുകയും തൈകള്‍ വളരുന്നതോടെ  കുഴിയ്ക്ക് വലിപ്പം  കൂടി  നാലഞ്ച് വര്‍ഷം  കൊണ്ട് തെങ്ങിനാവശ്യമായ തടം ആയിത്തീരുകയും ചെയ്യുന്നു.