അരുണ്‍
ഇലയ്ക്കു പര്‍പ്പിള്‍ നിറം.
മോഹിനി
കടും പച്ച നിറമുള്ള ഇലകള്‍ .ഇലയുടെ അഗ്രം കൂര്‍ത്തിരിക്കും.വേനല്‍ക്കാല വിളക്കാണ് കൂടുതല്‍ യോജിച്ചത്.
കൃഷ്ണശ്രീ
ഇലകള്‍ക്ക് ചുവപ്പ് കലര്‍ന്ന പച്ച നിറം
രേണുശ്രീ
പച്ച ഇലകള്‍.
വര്‍ഷം മുഴുവന്‍
വിത്തുകൾ ,അല്ലെങ്കില്‍ ഒരു മാസം പ്രായമുള്ള തൈകള്‍ .
നടീല്‍ രീതി
തവാരണ : ഒരു മീറ്റര്‍ വീതിയും ആവിശ്യാനുസരണം നീളവുമുള്ള തടങ്ങളെടുത്ത് സെന്റ് ഒന്നിന് 40 കിലോ ജൈവവളം ചേര്‍ത്തിളക്കി വിത്ത് പാകുക.തൈകള്‍ മൂന്നാഴ്ച്ച പ്രായമാകുമ്പോള്‍ പറിച്ചു നടുക. പ്രോ-ട്രേകളിലും തൈകള്‍ ഉണ്ടാക്കാവുന്നതാണ്.ട്രേകളില്‍ ചകിരിച്ചോറും വെര്‍മികമ്പോസ്റ്റും തുല്യഅളവില്‍ നിറച്ചു ഓരോ കുഴിയിലും ഓരോ വിത്ത് ഇടുക.
നിലമൊരുക്കല്‍
നിലം നന്നായി കിളച്ചു കളകള്‍ നീക്കി നിരപ്പാക്കുക. 30 സെ:മി വീതിയുള്ള ചാലുകള്‍ 30 സെ:മി അകലത്തില്‍ എടുത്ത് നിര്ദ്ദേശിചിരിക്കുന്ന അളവില്‍ ജൈവവളവും രാസവളവും ചേര്‍ത്തു ഇളക്കുക. മൂന്നാഴ്ച്ച പ്രായമുള്ള തൈകള്‍ ഒരു ചാലില്‍ രണ്ടു വരിയായി 20 സെ:മി അകലത്തില്‍ നടുക
മണ്ണില്‍ ഈര്‍പ്പാംശം ഇല്ലെങ്കില്‍ ആവിശ്യത്തിന് നനച്ചുകൊടുക്കുക. പച്ചിലകള്‍ ,വിളയവഷിഷ്ടങ്ങള് , വൈക്കോല്‍, തുടങ്ങിയവാ ഉപയോഗിച്ച് പുതയിടുക.വേനല്‍ കാലത്ത് 2-3 ദിവസം ഇടവിട്ട് നനയ്ക്കുക. മഴക്കാലത്ത് മണ്ണുകൂട്ടികൊടുക്കലും നടത്തുക.
വളം |
സെന്റിന് |
|
അടിവളം
|
കാലിവളം |
200 കിലോ |
യൂറിയ |
220 ഗ്രാം
|
|
മസ്സൂറിഫോസ് |
1000 ഗ്രാം |
|
പൊട്ടാഷ് |
335 ഗ്രാം |
|
മേല്‍വളം
|
യൂറിയ |
220 ഗ്രാം ( ഓരോ വിളവെടുപ്പിനു ശേഷവും ഇട്ടു കൊടുക്കുക.)
|
നട്ട് 3-4 ആഴ്ച്ചയായാല് ആദ്യവിളവെടുപ്പ് നടത്താം ,ഒരു ആഴ്ച്ചയെങ്കിലും ഇടവിട്ട് പിന്നീടുള്ള വിളവെടുപ്പ് നടത്താം.